ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി. നടി സാഗരിക ഷോണ സുമനാണ് ആരോപണവുമായി രംഗത്ത് എത്തിയത്. തന്നെയും രാജ് കുന്ദ്രയും സംഘവും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.
ഓഡീഷന് നഗ്നവീഡിയോ അയക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡീഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍- സാഗരിക സുമന് ആരോപിച്ചു.
നീലച്ചിത്രം നിർമിക്കുകയും ചില ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പറഞ്ഞു.
കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.