ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്ന കാര്യം കഴിഞ്ഞ ദിവസമാണ് ആരാധകരെ അറിയിച്ചത്.
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരിക്കെ വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരേ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്റിന് രംഗത്ത്. വാടക ഗര്‍ഭധാരണത്തെ വിമര്‍ശിച്ച ഇവര്‍ ഇതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ റെഡിമെയ്ഡ് കുഞ്ഞ് എന്നാണ് വിശേഷിപ്പിച്ചത്.
വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയാറാവാത്തതെന്നും തസ്ലീമ നസ്റിന് ചോദിച്ചു. പാവപ്പെട്ട സ്ത്രീകളുടെ ദാരിദ്ര്യത്തെയാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്. ഇത്തരം സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭധാരണം നടക്കുന്നത്.
പണക്കാര് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ഥ ഈഗോയാണ്. ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് തോന്നുക. കുഞ്ഞിന് ജന്മം നല്കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ... തസ്ലീമ ട്വീറ്റില്‍ കുറിച്ചു.
വാടകഗര്‍ഭധാരണത്തിലൂടെ ആണെങ്കിലും ജനിക്കുന്നത് ഒരു ജീവനുള്ള കുഞ്ഞ് ആണെന്നും അവരെ റെഡിമെയ്ഡ് കുഞ്ഞുങ്ങള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ എങ്ങനെയാണ് കഴിയുക എന്ന് ഇവരുടെ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്ത് വന്നു. പ്രിയങ്കയെ വിമര്‍ശിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. റെഡിമെയ്ഡ് എന്ന പദം സ്ത്രീയെന്ന നിലയില്‍ ഒരിക്കലും തസ്ലീമ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരാള്‍ കുറിച്ചു. വേദന സഹിച്ചാലേ അമ്മയാവൂ എന്ന് പറയുന്നത് എന്ത് കൊണ്ടാണ്. ഒരു പുരുഷന് ഒരു വേദനയും സഹിക്കുന്നില്ല. എന്നാല്‍ ആ വ്യക്തിക്ക് സ്വന്തം മക്കളോട് സ്നേഹിമില്ലെന്ന് ആരും പറയില്ലെന്നും മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു.
വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുണ്ടാവുന്നതിനേക്കാള് നല്ലത് മക്കള്‍ ഉണ്ടാവാത്തതാണ്. അമ്മയുടെ രക്തം സിരകളില്‍ ഒഴുകുന്നില്ലെങ്കില്‍ എങ്ങനെ അമ്മയുടെ വികാരം ഇവര്‍ക്ക് അറിയാനാവുകയെന്ന് മറ്റൊരു യൂസര്‍ ചോദിച്ചു. എന്തായാലും പ്രിയങ്കയ്ക്കും നിക്കിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.