മലയാളികള്‍ക്കും ഏറെ പരിചിതയായ ബോളിവുഡ് നടിയാണ് വിദ്യാ ബാലന്. കാരണം നടി മലയാളിയാണ് എന്നതു തന്നെ. ആദ്യ ചിത്രം മലയാളത്തിലായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ അതു വെളിച്ചം കണ്ടില്ല. പിന്നീടു തിരക്കുള്ള നടിയായി വിദ്യാ ബാലന് മാറി. ദേശീയ പുരസ്കാരം വരെ താരം സ്വന്തമാക്കി.
താരത്തിന്റെ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെട്ട വാര്‍ത്ത ഇടയ്ക്കു ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാ ബാലന് അഭിനയിച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞതെന്നായിരുന്നു ആരോപണം.
ഷേര്‍ണി എന്ന ചിത്രത്തിന്റെ വനമേഖലയിലെ ചിത്രീകരണത്തിനായി കുറച്ച് ആഴ്ചകള്‍ വിദ്യാ ബാലന് മധ്യപ്രദേശിലുണ്ടായിരുന്നു. ഇതിനിടയില്‍ മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ നടിയെ അത്താഴ വിരുന്നിനു ക്ഷണിച്ചച്ചേ്രത. എന്നാല്‍ വിദ്യ ക്ഷണം നിരസിച്ചു. ഇതിനെത്തുടര്‍ന്നു സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തുന്ന നടപടി ഉണ്ടായതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഷൂട്ടിംഗിനായി വനമേഖലയിലേക്കു പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടയുകയും രണ്ടിലധികം വാഹനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് ഷൂട്ടിംഗ് മുടങ്ങിയത്.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് താരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.