നയൻതാര ഇനി ബോളിവുഡിലേയ്ക്കില്ല?
Friday, September 22, 2023 3:29 PM IST
ജവാന് വന്‍ വിജയമായി മാറിയെങ്കിലും ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താര നിരാശയിൽ. സംവിധായകന് ആറ്റ്ലിയോടാണ് നയന്‍താരയുടെ അതൃപ്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി കുറിച്ച ചിത്രമാണ് ജവാന്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയെ ജവാനില്‍ ഒതുക്കിക്കളഞ്ഞുവെന്നും അതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തന്റെ കഥാപാത്രത്തെ വെട്ടി ചെറുതാക്കി പകരം ദീപികയുടെ കഥാപാത്രത്തെ പ്രധാനപ്പെട്ടതാക്കിയതില് നയന്‍താര അസ്വസ്ഥയാണത്രേ. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദീപിക അഭിനയിച്ചിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ ദീപിക അഭിനയിച്ചതെന്ന് നേരത്തെ ഷാരൂഖ് ഖാന് പറഞ്ഞിരുന്നു.
ചിത്രത്തില്‍ നായിക നയന്‍താര ആണെങ്കിലും കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രമായേ ജവാന് തോന്നുകയുള്ളൂവെന്നും അതാണ് നയന്‍താരയെ നിരാശപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതോടെ ഇനി ഉടനെയൊന്നും നയന്‍താര ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.