വിക്രം-ഗൗതം മേനോൻ ചിത്രം ധ്രുവനച്ചിത്തരം ഏഴു വർഷങ്ങൾക്ക് ശേഷം റിലീസിനൊരുങ്ങുന്നു
Saturday, September 23, 2023 12:58 PM IST
വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ധ്രുവനച്ചിത്തരം എന്ന ചിത്രം. 2016ൽ ചിത്രീകരണം തുടങ്ങിയ സിനിമ ഇതുവരെയും റിലീസ് ചെയ്തിരുന്നില്ല.
ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് ഉത്തരം വന്നിരിക്കുന്നു. ഏഴു വർഷത്തിന് ശേഷം നവംബർ 24-ന് ചിത്രം തിയറ്ററുകളിലെത്തും. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്.
ഗൗതം മേനോന്റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയതും ട്രോളായി സോഷ്യൽ മീഡിയയിൽ ആരാധകർ ഉയർത്തി കാണിക്കുന്നുണ്ട്.
സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു.
ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്, ആര് പാര്ത്ഥിപന്, വിനായകന്, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.