അമ്മ കരീമ ബീഗത്തിന്റെ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് താൻ ആദ്യമായി റെക്കോർഡർ വാങ്ങിയതെന്നു വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ.
സ്റ്റുഡിയോ സ്ഥാപിക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ഒരു കാലമുണ്ടായിരുന്നുവെന്നും ഉപകരണങ്ങൾ വാങ്ങാൻ തന്റെ കയ്യിൽ പണം ഇല്ലായിരുന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തി.
""ഞാൻ എന്റെ സ്റ്റുഡിയോ നിർമിക്കുമ്പോൾ ഒരു ആംപ്ലിഫയര്‍ വാങ്ങാൻ പോലും പണമില്ലായിരുന്നു. ഒന്നും വാങ്ങാൻ പണമില്ലാതെ ഞാൻ അവിടെ ഇരിക്കുകയായിരുന്നു.
എന്റെ അമ്മ ആഭരണങ്ങൾ പണയം വെച്ച ശേഷമാണ് എന്റെ ആദ്യത്തെ റെക്കോർഡർ വന്നത്. അപ്പോഴാണ് എനിക്ക് കരുത്ത് തോന്നിയത്. എനിക്ക് എന്റെ ഭാവി കാണാൻ കഴിഞ്ഞു, ആ ഒരു നിമിഷത്തില്‍ എന്റെ ജീവിതം മാറി.'' അദ്ദേഹം പറഞ്ഞു.
2020 ഡിസംബറിലാണ് എ.ആർ.റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചത്. ഔദ്യോഗിക വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തി സംഗീതത്തിൽ പൂർണമായി മുഴുകാനുള്ള റഹ്മാന്റെ തീരുമാനത്തിനു പിന്നിലും കരീമയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.