മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു
Wednesday, April 30, 2025 11:43 AM IST
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിന്റെ ചിത്രീകരണം ജയ്സാൽമീറിൽ ആരംഭിച്ചു. ഫ്രാഗ്രനന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻസജീവും സജീവുമാണ് ഈ ചിത്രം നിർമിക്കുന്നത്.
ഗോളം എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യയാണ് (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) നായിക. സുധീഷ്, മണികണ്ഠൻ,
ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻ തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ ഭാഷകളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു.
മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാൻ ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രാഫർ. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോർ അസ്എന്നീ ലോക പ്രശസ്ത ചിത്രങ്ങൾക്കു ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി.
സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - മിഥുൻ മുകുന്ദ്. ഛായാഗ്രഹണം- അപ്പു പ്രഭാകർ. എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹൻദാസ്. കോസ്റ്റ്യു-ഡിസൈൻ ധന്യ ബാലകൃഷ്ണൻ.
മേക്കപ്പ്-നരസിംഹ സ്വാമി, സ്റ്റിൽസ് - സിനറ്റ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ. അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്. പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻ ഉദിയൻകുളങ്ങര, സുജിത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻഎടക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലുമുണ്ട്. പിആർഒ-വാഴൂർ ജോസ്.