നിവിൻ പോളിക്കൊപ്പം അഖിൽ സത്യൻ; ചിത്രം ഫാന്റസി കോമഡി
Wednesday, April 30, 2025 2:26 PM IST
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യന് സംവിധാനം ചെയ്യുന്ന ഫാന്റസി–കോമഡി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം.
ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും അഖിലിന്റേതാണ്. സംവിധാനത്തിനു പുറമെ എഡിറ്റിംഗും അഖിൽ നിർവഹിക്കുന്നു.
ജസ്റ്റിൻ പ്രഭാകരൻ സംഗീതം, ഛായാഗ്രഹണം ശരൺ വേലായുധൻ, സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. സിനിമയിലെ അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ ചിത്രീകരണം പൂർണമായി തുടങ്ങിയതിനുശേഷം ഔദ്യോഗികമായി വെളിപ്പെടുത്തും.