അപ്പോൾ ഉറപ്പിച്ചോ മക്കളേ! ജയിലർ 2വിൽ മാത്യു ഉണ്ടാകും; മോഹൻലാലിനെ സെറ്റിലെത്തി കണ്ട് നെൽസൺ
Thursday, May 8, 2025 9:17 AM IST
നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2വിൽ മോഹൻലാൽ ഉണ്ടാകുമെന്ന് ഉറപ്പായി. ചിത്രത്തിൽ മാത്യു എന്ന അതിഥി വേഷത്തിലെത്തിയ മോഹൻലാലിനെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇത്തവണയും സിനിമയിൽ അതിഥിയായി ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിളി വന്നാൽ തീർച്ചയായും ചെയ്യും എന്നായിരുന്നു ഒരു ചോദ്യത്തിനു മറുപടിയായി മോഹൻലാൽ പറഞ്ഞത്.
ഇപ്പോഴിതാ മോഹന്‍ലാലിനെ കാണാന്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ഹൃദയപൂര്‍വ’ത്തിന്റെ ലൊക്കേഷനില്‍ സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാര് എത്തി.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ‘ജയിലർ 2’വിലെ വേഷത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് നെൽസന്റെ ഈ വരവെന്നാണ് ആരാധകർ ഉറപ്പിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം ഉള്ളത് ഇല്ലെങ്കിലും സത്യന് അന്തിക്കാട്, സംഗീത് പ്രതാപ്, മാളവിക മോഹനന് എന്നിവര്‍ക്കൊപ്പമുള്ള നെല്‍സന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.