രജിസ്റ്റർ ഓഫീസിൽ ഒപ്പിട്ടു, ലളിതം സുന്ദരമാക്കി കല്യാണം; നടൻ ആൻസൺ പോൾ വിവാഹിതനായി
Thursday, May 8, 2025 9:34 AM IST
നടൻ ആൻസൺ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു.
തൃപ്പൂണിത്തുറ റജിസ്റ്റർ ഓഫിസിൽ വച്ച് തീർത്തും ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് നടത്തി വരികയാണ്. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ആന്‍സൺ വേഷം കൈകാര്യം ചെയ്തിരുന്നു.
2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൺ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി.
എബ്രഹാമിന്റെ സന്തതികൾ, ആട് 2, സോളോ, റാഹേൽ മകൻ കോര തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.