മോഹൻലാലിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്
Monday, May 19, 2025 3:20 PM IST
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ബറോസ് എന്ന സിനിമയുടെ സംവിധായകൻ മോഹൻലാലിന്.
ചലച്ചിത്ര നിർമാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ജെ. ജെ. കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമ്മയും ചേർന്ന് സമർപ്പിച്ചു.
കൊച്ചിയിൽ കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ കമ്മറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ജോഷി എബ്രഹാം, ശ്രുതി എസ്. എന്നിവർ പങ്കെടുത്തു. ഭിന്നശേഷിയിൽ പെട്ട കുട്ടികളെ മുൻപന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവൻ മണിയുടെ സ്വപ്നമായിരുന്നുവെന്നും അതിന്റെ തുടക്കമാണ് ഇതന്നും കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.