ഹൃതിക് റോഷന് വില്ലനായി ജൂനിയർ എൻടിആർ; വാർ 2 ടീസർ
Tuesday, May 20, 2025 1:10 PM IST
ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന വാർ 2 ടീസർ എത്തി.
ജൂനിയർ എൻടിആറിന്റെ ബോളിവുഡ് എൻട്രി കൂടിയാണ് വാർ 2. പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയ വാർ 2019ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു.
മേജർ കബീർ എന്ന ഏജന്റായിരുന്നു ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്. എന്നാൽ സീക്വൽ സംവിധാനം ചെയ്യുക അയൻ മുഖർജി ആണ്.
കിയാര അഡ്വാനിയാണ് നായിക. തിരക്കഥ ശ്രീധർ രാഘവൻ. ഛായാഗ്രഹണം ബെഞ്ചമിൻ ജാസ്പെർ എസിഎസ്. സംഗീതം പ്രീതം. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.
യാഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. കത്രീന കൈഫ് - സൽമാൻ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ടൈഗർ' സീരീസ്, ഹൃത്വിക് റോഷൻ-ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിച്ച 'വാർ', ഷാറുഖിന്റെ പഠാൻ എന്നിവ യാഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്. പഠാൻ സിനിമയിൽ സൽമാനും ഹൃതിക്കും ടൈഗർ 3യിൽ ഷാറുഖും ഹൃതിക്കും അതിഥിവേഷത്തിൽ എത്തിയിരുന്നു.
വാർ 2വിലും ഈ സൂപ്പർതാരങ്ങൾ എത്തിയേക്കാം. പഠാൻ വേഴ്സസ് ടൈഗർ എന്ന പേരിൽ ഷാറുഖിനെയും സൽമാനെയും പ്രധാനകഥാപാത്രങ്ങളാക്കി വമ്പൻ സിനിമയും യാഷ് രാജ് പദ്ധതിയിടുന്നുണ്ട്.