അനശ്വരയുടെ "വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ഐക്കൺ സിനിമാസിന്
Tuesday, May 20, 2025 4:08 PM IST
അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രം ഐക്കൺ സിനിമാസ് ഉടൻ പ്രദർശനത്തിനെത്തിക്കുന്നു.
വാഴ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രം കൂടിയാണിത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവരാണ് നിർമാതാക്കൾ.
ഛായാഗ്രഹണം റഹീം അബൂബക്കർ നിർവഹിക്കുന്നു. എഡിറ്റർ-ജോൺകുട്ടി, സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,
പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ-അരുൺ മണി, പ്രമോഷൻ കൺസൽട്ടന്റ്-വിപിൻ വി., മാർക്കറ്റിംഗ്-ടെൻ ജി മീഡിയ, പിആർഒ -എ.എസ്. ദിനേശ്.