ഹ്രസ്വ ചിത്രം ലോട്ടറി ടിക്കറ്റ് റിലീസായി
Tuesday, May 20, 2025 4:18 PM IST
അഭിലാഷ് ആട്ടായം, സൂര്യ അച്ചു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബിൻ തൊട്ടുങ്ങൽ
സംവിധാനം ചെയ്ത ലോട്ടറി ടിക്കറ്റ് എന്ന ഹ്രസ്വ ചിത്രം റിലീസായി.
ഗുഡ്ലക്ക് വിഷന്റെ ബാനറിൽ കൊച്ചുണ്ണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അലിൻ ജോസ് പേരെര, മാഹിൻ മൂവാറ്റുപുഴ, അഭിരാജ്, അശോകൻ മൂവാറ്റുപുഴ, അഭിരാഗ്, മായ ഇടുക്കി തുടങ്ങിയവരും അഭിനയിക്കുന്നു. കഥ-അഭിലാഷ് ആട്ടായം, സ്റ്റുഡിയോ-ആദിത്യ പായിപ്ര.