കാത്തിരുന്ന ആശംസയെത്തി; പ്രിയപ്പെട്ട ലാലിന് ഇച്ചാക്കയുടെ ആശംസ
Wednesday, May 21, 2025 11:08 AM IST
മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. ‘ഹാപ്പി ബർത്ഡേ ഡിയർ ലാൽ’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ‘അമ്മ’ കുടുംബസംഗമത്തിൽവച്ചെടുത്ത മനോഹര ചിത്രവും മമ്മൂട്ടി പങ്കുവച്ചു.
ചെന്നൈയിൽ വിശ്രമത്തിലുള്ള മമ്മൂട്ടിയുടെ ആശംസയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മുണ്ടുടത്തിരിക്കുന്ന രണ്ടാളുടെയും ചിത്രം ആരാധകർക്കിടിയിൽ വൈറലായിക്കഴിഞ്ഞു.
ആരുടെ ഒക്കെയോ ആശംസകൾ കിട്ടിയാലും മമ്മുക്കയുടെ പിറന്നാൾ ആശംസകൾ കിട്ടിയാൽ മാത്രമേ ലാലേട്ടന്റെ ജന്മദിന ആഘോഷം പൂർണ്ണമാകൂവെന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.