മ​ല​യാ​ള സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​ഘ​ട​ന​യു​ടെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി. ക​ഴി​ഞ്ഞ് 31ന് ​ന​ട​ന്ന അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന യോ​ഗ​ത്തി​ലാ​ണ് മ​റ്റ് അം​ഗ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം മോ​ഹ​ന്‍​ലാ​ലി​നു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ഈ ​മാ​സം 22നാ​ണ് സം​ഘ​ട​ന​യു​ടെ അ​ടു​ത്ത ജ​ന​റ​ല്‍ ബോ​ഡി. ഈ ​യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടാ​കും. മ​റ്റു പ​ദ​വി​ക​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ തീ​രു​മാ​നി​ക്കും.

സം​ഘ​ട​ന​യു​ടെ ബൈ​ലോ പ്ര​കാ​രം അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്ക് മൂ​ന്നു​വ​ര്‍​ഷം വ​രെ തു​ട​രാം. എ​ന്നാ​ല്‍ ജ​ന​റ​ല്‍ ബോ​ഡി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യെ സ്ഥി​രം ക​മ്മി​റ്റി​യാ​യും നി​ശ്ച​യി​ക്കാം.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റു​പ​ടി പ​റ​യേ​ണ്ട​ത് ‘അ​മ്മ’ മാ​ത്ര​മ​ല്ലെ​ന്നും സി​നി​മാ​രം​ഗം ആ​കെ​യാ​ണെ​ന്നും മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. 2024 ഓ​ഗ​സ്റ്റ് 27നാ​യി​രു​ന്നു സം​ഘ​ട​ന​യി​ലെ കൂ​ട്ട​രാ​ജി. പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും രാ​ജി​വ​ച്ച് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.