വടിവേലുവിന്റെ ചങ്ങാതിയായി ഫഹദ് ഫാസിൽ; മാരീശൻ ടീസർ
Thursday, June 5, 2025 10:45 AM IST
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളി സംവിധായകൻ സുധീഷ് ശങ്കർ ഒരുക്കുന്ന മാരീശന്റെ ടീസർ റിലീസ് ചെയ്തു.
മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. വടിവേലുവിന്റെയും ഫഹദിന്റെയും മത്സരിച്ചുള്ള അഭിനയം മാരീശനിൽ കാണാനാകും എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. നാഗർകോവിലിൽ നിന്ന് പൊള്ളാച്ചി വരെയുള്ള ഒരു റോഡ് യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബനറിൽ ആർബി ചൗധരിയാണ് ചിത്രം നിർമിക്കുന്നത്.