ആത്മ: മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസിഡന്റ്, ദിനേശ് പണിക്കർ ജനറൽ സെക്രട്ടറി
Monday, June 9, 2025 11:06 AM IST
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി യോഗം തിരുവനന്തപുരത്തു നടന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രസിഡന്റായും ദിനേശ് പണിക്കരെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
മോഹൻ അയിരൂർ, കിഷോർ സത്യ (വൈസ് പ്രസിഡന്റുമാർ) പൂജപ്പുര രാധാകൃഷ്ണൻ (സെക്രട്ടറി), സാജൻ സൂര്യ (ട്രഷറർ). ആൽബർട്ട് അലക്സ്, ബ്രഷ്നേവ്, ജീജാ സുരേന്ദ്രൻ, കൃഷ്ണകുമാർ മേനോൻ, മനീഷ് കൃഷ്ണ, നിധിൻ പി. ജോസഫ്, പ്രഭാശങ്കർ, രാജീവ് രംഗൻ, സന്തോഷ് ശശിധരൻ, ഷോബി തിലകൻ, ഉമാ എം. നായർ, വിജയകുമാരി, വൈ.എസ്. വിനു (എക്സിക്യൂട്ടീവ് അംഗങ്ങൾ).