കട്ടപ്പനയ്ക്ക് ശേഷം നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ ‘മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി’
Monday, June 9, 2025 3:39 PM IST
സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്റെ ജീവിതം പറഞ്ഞ "കട്ടപ്പനയിലെ ഋത്വിക് റോഷനി'ലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. "മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി' എന്നാണ് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് അഷ്റഫ് പിലാക്കൽ ആണ്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകനും സ്വിച്ച് ഓൺ കർമ്മം നിർമാതാവും നിർവഹിച്ചു.

ഫൺ ഫിൽഡ് എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമത്തിലെ സാധാരണക്കാരനായ അയോൺ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മാജിക്കൽ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമർ, ഫാന്റസി ലൗ ശ്രേണിയിലാണ് ചിത്രം ഒരുക്കുന്നത്.

ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ജോണി ആന്റണി, ബിജുകുട്ടൻ, സിദ്ധാർഥ് ഭരതൻ, പ്രമോദ് വെളിയനാട്, ബോബി കുര്യൻ, ശാന്തിവിള ദിനേശ്, അരുൺ പുനലൂർ, മീനാക്ഷി ദിനേശ്, മനീഷ കെ.എസ്, പൂജ മോഹൻരാജ്, ആൽബിൻ, ഷമീർ ഖാൻ, ത്രേസ്യാമ്മ, സുഫിയാൻ, ആലിസ് പോള്‍ തുടങ്ങി വന്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവും എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിക്കും.
പ്രൊഡക്ഷൻ ഡിസൈനർ - എം. ബാവ, സംഗീതം - നാദിര്‍ഷ, ഗാനരചന - ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ. ആർ, പശ്ചാത്തല സംഗീതം - മണികണ്ഠൻ അയ്യപ്പ, മേക്കപ്പ് - പി.വി. ശങ്കർ, കോസ്റ്റ്യൂം - ദീപ്തി അനുരാഗ്, സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് - ഷൈനു ചന്ദ്രഹാസ്, പ്രോജക്ട് ഡിസൈനർ - രജീഷ് പത്താംകുളം, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, ഫിനാൻസ് കൺട്രോളർ - സിറാജ് മൂൺബീം, സ്റ്റിൽസ് - അജി മസ്കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോ ടൂത്ത്സ്, പിആർഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്.