പ്രേ​ക്ഷ​ക​രു​ടെ അം​ഗീ​കാ​രം നേ​ടി ത​മി​ഴ്നാ​ട്ടി​ൽ മ​ദ്രാ​സ് മാ​റ്റി​നി വി​ജ​യം ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണ്.
ചെ​ന്നൈ​യി​ൽ മ​ധ്യ​വ​ർ​ഗ കു​ടും​ബ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം ത​മി​ഴ്നാ​ടി​ലെ ഹി​റ്റ്‌ ചാ​ർ​ട്ടി​ൽ ഇ​ടം നേ​ടി.

ഓ​ട്ടോ​ഡ്രൈ​വ​ർ ക​ണ്ണ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന മ​ദ്രാ​സ് മാ​റ്റി​നി​യി​ൽ ക​ണ്ണ​ന്‍റെ ഭാ​ര്യ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് മ​ല​യാ​ളി താ​രം ഷെ​ല്ലി എ​ൻ. കു​മാ​റാ​ണ്.

മി​ന്ന​ൽ മു​ര​ളി​ക്കു ശേ​ഷം ഷെ​ല്ലി​യു​ടെ ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ക​ണ്ണ​നാ​യി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ന​ട​ൻ കാ​ളി. വെ​ങ്കി​ട്ടി​ന്‍റെ ഭാ​ര്യ​യാ​യ ക​മ​ലം എ​ന്ന വീ​ട്ട​മ്മ​യു​ടെ റോ​ളി​ൽ മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ ഷെ​ല്ലി ഒ​രേ​പോ​ലെ ആ​സ്വാ​ദ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ നേ​ടി​യി​രി​ക്കു​ന്നു.

2013- ൽ ​ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യ ത​ങ്ക മീ​ങ്ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കു​ട്ടി​യ ഷെ​ല്ലി​യു​ടെ ത​മി​ഴ് സി​നി​മ​യി​ലേ​ക്കു​ള്ള മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് മ​ദ്രാ​സ് മാ​റ്റി​നി.

കാ​ക്ക​മു​ട്ട, ടൂ​റി​സ്റ്റ് ഫാ​മി​ലി എ​ന്നീ സി​നി​മ​ക​ളെ പോ​ലെ സാ​ധാ​ര​ണ ത​മി​ഴ് കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞു സൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യ പ​ട്ടി​ക​യി​ലേ​ക്കാ​ണ് മ​ദ്രാ​സ് മാ​റ്റി​നി കു​തി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലും ജൂ​ൺ ആ​റി​ന് "മ​ദ്രാ​സ് മാ​റ്റി​നി " റി​ലീ​സാ​യി. സ​ത്യ​രാ​ജ്, റോ​ഷ്‌​നി ഹ​രി​പ്രി​യ. സു​നി​ൽ സു​ഖ​ദ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.