മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി റ​സ്‌​ലിം​ഗ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ച​ത്ത പ​ച്ച എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. ചെ​ല്ലാ​നം മാ​ലാ​ഖ​പ്പ​ടി​യി​ൽ വ​ലി​യൊ​രു സം​ഘം ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്ന തു​ട​ക്കം.‌

അ​സ്മി​നാ ഷി​ഹാ​ൻ ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ലെ​ൻ​സ്മാ​ൻ ഷൗ​ക്ക​ത്ത് സ്വി​ച്ചോ​ൺ ക​ർ​മ്മ​വും റി​തേ​ഷ് എ​സ്. രാ​മ​കൃ​ഷ്ണ​ൻ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി​യ​തോ​ടെ ച​ത്ത പ​ച്ച​യു​ടെ ചി​ത്രീ​ക​ര​ണ​വും തു​ട​ങ്ങി.

സി​ദ്ദീ​ഖ്, മ​നോ​ജ് കെ. ​ജ​യ​ൻ, വി​ജ​യ് ബാ​ബു, (ഫ്രൈ​ഡേ ഫി​ലിം​സ്) സാ​ബു ചെ​റി​യാ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ ഗി​രീ​ഷ് ഗം​ഗാ​ധ​ര​ൻ, ജോ​ബി ജോ​ർ​ജ്ജ് . പ്ര​മോ​ദ് പ​പ്പ​ൻ, ഗാ​യ​ക​ൻ അ​ഫ്സ​ൽ, എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കു​കൊ​ണ്ടു.

മോ​ഹ​ൻ​ലാ​ൽ, ജീ​ത്തു ജോ​സ​ഫ്, രാ​ജീ​വ് ര​വി എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്വൈ​ത് നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഫോ​ർ​ട്ട് കൊ​ച്ചി പ​ശ്ചാ​ത്ത​ല​ത്തി​ൽ WWE സ്റ്റൈ​ൽ റെ​സ്ലിം​ഗ് ക്ല​ബ്ബും അ​വി​ടെ​യെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളേ​യും അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ക്കു​ന്ന ഹൈ​ടെ​ക്ക് ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​മാ​ണി​ത്. റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ്, റി​തേ​ഷ്, ഷി​ഹാ​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ൻ മാ​ത്യൂ, മാ​ർ​ക്കോ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലെ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധ​നേ​ടി​യ ഇ​ഷാ​ൻ ഷൗ​ക്ക​ത്ത്, വി​ശാ​ഖ് നാ​യ​ർ, പൂ​ജ​മോ​ഹ​ൻ ദാ​സ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യാ താ​രം ല​ഷ്മി മി​ഥു​നും സു​പ്ര​ധാ​ന​വേ​ഷ​ത്തി​ലു​ണ്ട്. സ​നൂ​പ് തൈ​ക്കൂ​ട​മാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം - ആ​ന​ന്ദ് സി. ​ച​ന്ദ്ര​ൻ. എ​ഡി​റ്റിം​ഗ് - പ്ര​വീ​ൺ പ്ര​ഭാ​ക​ർ. ലൈ​ൻ പ്രൊ​ഡ്യൂ​സേ​ർ​സ് - എ​സ്. ജോ​ർ​ജ്, സു​നി​ൽ സിം​ഗ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. ക​ഥ​യി​ലും അ​വ​ത​ര​ണ​ത്തി​ലും ഏ​റെ പു​തു​മ​യു​മാ​യി എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ജൂ​ൺ പ​ത്തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ -വാ​ഴൂ​ർ ജോ​സ്.