പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ, വിജയ്ക്ക് ആശംസകളുമായി തൃഷ; ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് ചിത്രം
Monday, June 23, 2025 1:00 PM IST
നടൻ വിജയ്ക്ക് പിറന്നാളാശംസകൾ നേർന്ന് തൃഷ. ഹാപ്പി ബർത്ത്ഡേ ബെസ്റ്റെസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് തൃഷയുടെ പോസ്റ്റ്. ഇതോടെ ആരാധകരടക്കം തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്റുകളായി സ്നേഹം അറിയിച്ചു. തൃഷയുടെ വളർത്തുനായ ഇസ്സിയെ കൈയിലെടുത്ത് കൊഞ്ചിക്കുന്ന വിജയ്യെ ചിത്രത്തിൽ കാണാം.
ഈയൊരു ആശംസയ്ക്കായി കാത്തിരിക്കുകയായിരുന്നു, ഇഷ്ട ജോഡികൾ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
ചില ബന്ധങ്ങൾ സിനിമാ ചരിത്രത്തിലും നമ്മുടെ ഹൃദയങ്ങളിലും എഴുതപ്പെട്ടിട്ടുണ്ട്. കാലാതീതമായ കെമിസ്ട്രി എന്നാണ് മറ്റൊരു ആരാധിക കുറിച്ചത്. അതേസമയം ഗോസിപ്പ് കോളങ്ങളിലും ഇരുവരുടെയും ചിത്രം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ വല്ല പ്രണയത്തിലുമാണോയെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.