ന​ട​ന്‍ സി​ദ്ദി​ഖി​ന് സ​ര്‍​പ്രൈ​സ് ന​ല്‍​കാ​നൊ​രു​ങ്ങി​യ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ലാ​ന്‍ പൊ​ളി​ച്ച​ടു​ക്കി താ​രം. അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ 351ാമ​ത്തെ ചി​ത്ര​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ സി​ദ്ദി​ഖ് അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മാ​ത്യു സ​ക്ക​റി​യ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ധു​ര​മീ ജീ​വി​തം എ​ന്ന ഒ​രു കു​ടും​ബ​ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ല്‍ വ​ച്ചാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ര്‍​പ്രൈ​സ് താ​രം പൊ​ളി​ച്ച​ത്. സി​ദ്ദി​ഖി​ന്‍റെ 351ാമ​ത്തെ സി​നി​മ​യാ​യ​തി​നാ​ല്‍ സെ​റ്റി​ല്‍ വ​ച്ച് സ​ര്‍​പ്രൈ​സാ​യി കേ​ക്ക് മു​റി​ക്കാ​നാ​യി​രു​ന്നു സം​വി​ധാ​യ​ക​നും കൂ​ട്ട​രും പ്ലാ​നി​ട്ട​ത്.

എ​ന്നാ​ല്‍ ഇ​ത് മു​ന്‍​കൂ​ട്ടി പ​റ​യാ​തി​രു​ന്നാ​ല്‍ സി​ദ്ദി​ഖ് പി​ണ​ങ്ങു​മോ എ​ന്നൊ​രു സം​ശ​യം സം​വി​ധാ​യ​ക​ന്‍ മാ​ത്യു സ്‌​ക്ക​റി​യ​ക്കു​ണ്ടാ​യി. സം​ഭ​വം അ​റി​യി​ച്ചാ​ല്‍ സ​ര്‍​പ്രൈ​സ് പൊ​ളി​യും. എ​ന്നാ​ല്‍ കേ​ക്ക് മു​റി​ക്കു​ക​യും വേ​ണം. ഒ​ടു​വി​ല്‍ സി​ദ്ദി​ഖി​നോ​ടു ചോ​ദി​ച്ചി​ട്ട് കേ​ക്ക് മു​റി​ക്കാ​മെ​ന്ന് സെ​റ്റി​ലെ എ​ല്ലാ​വ​രും തീ​രു​മാ​ന​മെ​ടു​ത്തു.

താ​ര​ത്തോ​ടു​ള്ള ബ​ഹു​മാ​ന​വും ആ​ദ​ര​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് മാ​ത്യു സ​ക്ക​റി​യ ത​ന്നെ അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യം അ​റി​യി​ച്ചു. ഈ ​സ​മ​യം ഷൂ​ട്ടിം​ഗി​നാ​യി മേ​ക്ക​പ്പ​ണി​ഞ്ഞ് ഇ​രി​ക്കു​ക​യാ​യി​രു​ന്നു സി​ദ്ദി​ഖ്. സം​വി​ധാ​യ​ക​ന്‍റെ ആ​വ​ശ്യം കേ​ട്ട​പാ​ടെ അ​ദ്ദേ​ഹം ചി​രി​ച്ചു. ഈ ​സ​മ​യം സെ​റ്റി​ലു​ള്ള മ​റ്റു​ള്ള​വ​രും അ​വി​ടേ​ക്കെ​ത്തി.

ത​ന്‍റെ 351ാമ​ത്തെ സി​നി​മ​യെ ആ​ഘോ​ഷ​മാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത് സി​ദ്ദി​ഖ് ക​ണ്ടു. തു​ട​ര്‍​ന്ന് കേ​ക്ക് മു​റി​ക്കാ​മെ​ന്ന് സി​ദ്ദി​ഖ് സ​മ്മ​തം അ​റി​യി​ച്ചു. ഉ​ട​ന്‍​ത​ന്നെ സെ​റ്റി​ല്‍ ഒ​രു കേ​ക്ക് എ​ത്തി​ച്ചു. സി​ദ്ദി​ഖ് അ​ത് മു​റി​ച്ച് എ​ല്ലാ​വ​ര്‍​ക്കു​മാ​യി ന​ല്‍​കി.

സി​ദ്ദി​ഖി​ന് ഒ​രു സ​ര്‍​പ്രൈ​സ് ന​ല്‍​കാ​നാ​യി​രു​ന്നു ആ​ദ്യം പ്ലാ​ന്‍ ചെ​യ്ത​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ മാ​ത്യു സ​ക്ക​റി​യ ത​ന്നെ കേ​ക്ക് മു​റി​ക്കു​ന്ന വേ​ള​യി​ല്‍ പ​റ​ഞ്ഞു. പ​ക്ഷേ അ​ദ്ദേ​ഹ​ത്തോ​ട് അ​നു​വാ​ദം ചോ​ദി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും മാ​ത്യു പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ത്ഥ​ന​യും അ​നു​ഗ്ര​ഹ​വും ത​നി​ക്കു​ണ്ടാ​ക​ണ​മെ​ന്ന് സി​ദ്ദി​ഖ് പ​ഞ്ഞു.

ഗു​ഡ് ഡേ ​മൂ​വി​സി​ന്‍റെ ബാ​ന​റി​ല്‍ ശ്രീ​ലാ​ല്‍ പ്ര​കാ​ശാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, ക​ട്ട​പ്പ​ന, കു​ട്ടി​ക്കാ​നം, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.. സി​ദ്ദീ​ഖ്, വി​ന​യ പ്ര​സാ​ദ്, ജോ​ണി ആ​ന്‍റ​ണി, ദി​നേ​ഷ് പ​ണി​ക്ക​ര്‍, റോ​യി സെ​ബാ​സ്റ്റ്യ​ന്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, അ​ന്‍​സ​ല്‍ പ​ള്ളു​രു​ത്തി, പൂ​ജി​ത, ദി​ല്‍​ഷ ഗാ​യ​ത്രി സു​രേ​ഷ്, ആ​ന്റ​ണി ഏ​ലൂ​ര്‍, ബേ​ബി​ദു​ര്‍​ഗ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

ക്യാ​മ​റാ​മാ​ന്‍-​പി.​എ​സ്. കൃ​ഷ്ണ, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​ആ​ന്‍റ​ണി ഏ​ലൂ​ര്‍, മേ​ക്ക​പ്പ്-​പ​ട്ട​ണം ഷാ, ​ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍-​ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ്- പ്ര​താ​പ​ന്‍ ക​ല്ലി​യൂ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍-​അ​നി​ല്‍ അ​ന്‍​സാ​ദ്, സ്റ്റി​ല്‍ ര​തീ​ഷ് ക​ര്‍​മ്മ, മേ​ക്കിം​ഗ് വീ​ഡി​യോ ഷാ​ജി കു​ന്നം​കു​ളം, കോ​സ്റ്റ്യൂം​സ് ഡി​സൈ​ന​ര്‍ ന​യ​ന ശ്രീ​കാ​ന്ത്, പി​ആ​ര്‍​ഒ- ഷെ​ജി​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.