ക്ഷേത്ര ദർശനത്തിനെത്തിയ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ മർദിച്ചതായി പരാതി
Friday, June 27, 2025 12:19 PM IST
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി.
പ്രദേശത്തെ പ്രദേശിക മാധ്യമപ്രവർത്തകൻ സജീവൻ നായരാണ് പോലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കൈയേറ്റം ചെയ്തു എന്നാണ് പരാതി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
അക്കര കൊട്ടിയൂരിൽ വച്ചായിരുന്നു സംഭവം ഉണ്ടായത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍.
ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഫോട്ടോയെടുക്കാൻ ശ്രമിച്ചതെന്നും ഉടനെ തന്നെ താരത്തിന്റെ കൂടെയുള്ളവർ ഫോട്ടോ എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് വിലക്കുകയും കാമറയ്ക്ക് നേരെ കൈയുയര്‍ത്തുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.