ചു​രു​ളി സി​നി​മാ വി​വാ​ദ​ത്തി​ൽ ജോ​ജു​വി​ന് പ്ര​തി​ഫ​ലം ന​ല്‍​കി​യെ​ന്ന് കാ​ണി​ച്ച് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് പി​ൻ​വ​ലി​ച്ച് സം​വി​ധാ​യ​ക​ന്‍ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. പി​ന്‍​വ​ലി​ച്ചു. മൂ​ന്നു​ദി​വ​സം മു​ൻ​പ് പ​ങ്കു​വ​ച്ച കു​റി​പ്പും രേ​ഖ​ക​ളും അ​ട​ങ്ങി​യ പോ​സ്റ്റാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

ചു​രു​ളി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ന്‍ ജോ​ജു ജോ​ര്‍​ജ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​യാ​ണ് ലി​ജോ ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യെ​ത്തി​യ​ത്.

ചു​രു​ളി സി​നി​മ​യി​ലെ തെ​റി പ​റ​യു​ന്ന ഭാ​ഗം അ​വാ​ര്‍​ഡി​ന് അ​യ​ക്കു​ക മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞ​തു കൊ​ണ്ടാ​ണ് തെ​റി പ​റ​ഞ്ഞ് അ​ഭി​ന​യി​ച്ച​ത് എ​ന്നാ​യി​രു​ന്നു ജോ​ജു പ​റ​ഞ്ഞ​ത്. ചു​രു​ളി​യി​ല്‍ അ​ഭി​ന​യ​ച്ച​തി​ന് പ്ര​തി​ഫ​ലം കി​ട്ടി​യി​ട്ടി​ല്ല എ​ന്നു​മാ​യി​രു​ന്നു ജോ​ജു പ​റ​ഞ്ഞ​ത്.

നി​ര്‍​മാ​താ​ക്ക​ള്‍​ക്കു​ണ്ടാ​യ മ​നോ​വി​ഷ​മം ക​ണ​ക്കി​ലെ​ടു​ത്തെ​ടു​ണ് ഇ​ങ്ങ​നെ ഒ​രു വി​ശ​ദീ​ക​ര​ണ​മെ​ന്നും ചി​ത്രീ​ക​ര​ണ​വേ​ള​യി​ല്‍ ത​ങ്ങ​ളാ​രും ജോ​ജു ജോ​ര്‍​ജി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യി ഓ​ര്‍​മ​യി​ല്ലെ​ന്നും ലി​ജോ ജോ​സ് പി​ന്‍​വ​ലി​ച്ച പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഒ​ര​വ​സ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ചു​രു​ളി തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സ​ത്തെ ഷൂ​ട്ടി​നാ​യി 5,90000 രൂ​പ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജോ​ജു​വി​ന് പ​ണം ന​ല്‍​കി​യ​തി​ന്‍റെ തെ​ളി​വാ​യി ഒ​രു രേ​ഖ​യും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഈ ​പോ​സ്റ്റാ​ണ് പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.