ഇപ്പോഴും അതേ പ്രണയം; അവധി ആഘോഷത്തിന്റെ വീഡിയോയുമായി ജ്യോതിക; "കാക്ക കാക്ക'യിലെ പാട്ട് ഇടണമെന്ന് ആരാധകർ
Monday, June 30, 2025 9:41 AM IST
നടി ജ്യോതികയുടെയും സൂര്യയുടെയും അവധി ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം. കുട്ടികളെ കൂട്ടാതെ സൂര്യയും ജ്യോതികയും മാത്രമാണ് അവധി ആഘോഷത്തിനെത്തിയത്.
കിഴക്കൻ ആഫ്രിക്കയിലെ സീഷെൽസിലാണ് താരദമ്പതികളുടെ അവധിആഘോഷം. ജ്യോതിക തന്നെയാണ് സൂര്യയുമൊത്തുള്ള ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഹെലികോപ്റ്ററിൽ സീഷെൽസിലേക്ക് പോകുന്നതും ദ്വീപിലെ റിസോർട്ടിൽ ഇരുവരുമൊരുമിച്ച് സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാം.
നിനക്കും എനിക്കും മാത്രമായി ഈ പറുദീസയിൽ മറ്റൊരു ദിനം എന്നാണ് വീഡിയോയ്ക്കൊപ്പം ജ്യോതിക കുറിച്ചിരിക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ഹോട്ട് ലുക്കിലാണ് വീഡിയോയിൽ സൂര്യയെ കാണുന്നത്. സ്പെഗറ്റി ബീച്ച് വെയർ ധരിച്ച ജ്യോതികയും പ്രായത്തെ വെല്ലുന്ന ലുക്കിലാണ് എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം ജ്യോതിക പങ്കുവച്ച വീഡിയോയ്ക്ക് കമന്റുമായി നിരവധി ആരാധകരാണ് എത്തുന്നത്. സൂര്യ ജ്യോതിക ദമ്പതികളുടെ ആദ്യകാല സൂപ്പർ ഹിറ്റ് സിനിമയായ ‘കാക്ക കാക്ക’യിലെ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനം വിഡിയോയിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം.

‘ഉയിരിൻ ഉയിരേ’ എന്ന ഗാനരംഗത്തിലേതുപോലെയാണ് സൂര്യയുടെയും ജ്യോതികയുടെയും അവധിക്കാല ദൃശ്യങ്ങൾ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.