സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ ന​ടി മി​നു മു​നീ​ർ അ​റ​സ്റ്റി​ൽ. ഇ​ൻ​ഫോ​പാ​ർ​ക്ക് സൈ​ബ​ർ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്‍​ത​ത്. ന​ടി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യും ചെ​യ്‍​തു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട കാ​ല​യ​ള​വി​ല്‍ ന​ടി മി​നു മു​നീ​ര്‍ ബാ​ല​ച​ന്ദ്ര മേ​നോ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ ബാ​ല​ച​ന്ദ്ര മേ​നോ​നി​ല്‍ നി​ന്ന് ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

ബാ​ല​ച​ന്ദ്ര മേ​നോ​നെ​തി​രെ ന​ടി ന​ല്‍​കി ലൈം​ഗി​ക അ​തി​ക്ര​മ​കേ​സി​ലെ ന​ട​പ​ടി​ക​ള്‍ കോ​ട​തി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ന​ട​ൻ​മാ​രാ​യ മു​കേ​ഷ്, ജ​യ​സൂ​ര്യ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും ന​ടി മി​നു മു​നീ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.