മായക്കുട്ടി, സിനിമയുമായുള്ള പ്രണയത്തിന്റെ ആദ്യ ചുവടാകട്ടെ ‘തുടക്കം’; മകൾക്ക് ആശംസയുമായി മോഹൻലാൽ
Wednesday, July 2, 2025 9:05 AM IST
സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മകൾക്ക് ആശംസയുമായി നടൻ മോഹൻലാൽ. പ്രിയപ്പെട്ട മായക്കുട്ടി, സിനിമയുമായുള്ള നിന്റെ ആജീവനാന്ത പ്രണയത്തിന്റെ ആദ്യ ചുവടുവയ്പ്പാകട്ടെ ‘തുടക്കം’ എന്ന് മോഹൻലാൽ കുറിച്ചു.
ജൂഡ് ആന്തണി വിസ്മയ മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്ററും മോഹൻലാൽ പങ്കുവച്ചു. നായികാവേഷത്തിലാണ് വിസ്മയ മോഹൻലാൽ എത്തുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്.