രാമനായി രൺബീർ, രാവണനായി യഷ്; ‘രാമായണ’ ടീസർ
Thursday, July 3, 2025 3:36 PM IST
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായ ‘രാമായണ’ ആദ്യ ഗ്ലിംപ്സ് പുറത്ത്. സിനിമയുടെ ടൈറ്റിൽ കാർഡ് ആണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്.
നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രൺബീര്‍ കപൂർ ശ്രീരാമനായും യഷ് രാവണനായും അഭിനയിക്കുന്നു. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് സംഗീതം.
ലൈവ് ആക്ഷൻ സിനിമകൾ പോലെ കൂറ്റൻ സെറ്റ് ഇട്ട് ഹോളിവുഡ് ലെവൽ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ഒരുങ്ങുന്ന ചിത്രമാകും രാമായണ. സായി പല്ലവി സീതയായും, രവി ഡൂബൈ ലക്ഷ്മണൻ ആയും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു.
ശ്രീധർ രാഘവന്റേതാണ് തിരക്കഥ. ഐ മാക്സിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുക. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗത്തിൽ അതിഥിവേഷത്തിലാകും യഷ് എത്തുക.