മ​യ​ക്കു​മ​രു​ന്നു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ന്മാ​രാ​യ ശ്രീ​കാ​ന്തി​നും കൃ​ഷ്ണ​യ്ക്കും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യി​ല്ല. വ്യാ​ഴാ​ഴ്ച ജാ​മ്യാ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​പ്പോ​ൾ ഇ​രു​വ​ർ​ക്കും ജാ​മ്യ​മ​നു​വ​ദി​ക്ക​രു​തെ​ന്ന് പോ​ലീ​സ് ക​ർ​ശ​ന​മാ​യി വാ​ദി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മ​റ്റൊ​രു​ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു.

കൃ​ഷ്ണ കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ശ്രീ​കാ​ന്ത് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ച​താ​യും മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ശ്രീ​കാ​ന്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.