നിവിൻ പോളിക്കൊപ്പം കൈകോർത്ത് ഭാവന സ്റ്റുഡിയോ; ഗിരീഷ് എ.ഡി സംവിധാനം; മമിത ബൈജു നായിക
Friday, July 4, 2025 4:09 PM IST
ഭാവന സ്റ്റുഡിയോ നിർമിച്ച് ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ബത്ലഹേം കുടുംബ യൂണിറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. മമിത ബൈജു നായികയാകുന്നു.
ഭാവന സ്റ്റുഡിയോയുടെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം.
ഗിരീഷ് എഡിയുടെയും കിരൺ ജോസിയുടെയുമാണ് കഥ. സംഗീതം- വിഷ്ണു വിജയ്, ഛായഗ്രാഹകൻ- അജ്മൽ സാബു. എഡിറ്റിംഗ് ആകാശ് ജോസഫ്. സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങും.