മനു അശോകൻ സംവിധാനം ചെയ്ത ഉയരെ ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്യുന്നു. ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതി ഇതോടെ ഉയരെയുടെ പേരിൽ എഴുതി ചേർക്കപ്പെടും.
കൊറിയൻ സബ് ടൈറ്റിൽ ഉൾപ്പെടുത്തിയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക. മേയ് 19 മുതൽ ചിത്രം ദക്ഷിണകൊറിയയിൽ പ്രദർശനം ആരംഭിക്കും.
ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ പാർവതിയാണ് നായിക. ആസിഫ് അലി, ടോവിനൊ തോമസ്, സിദ്ധിഖ്, പ്രതാപ് പോത്തൻ, അനാർക്കലി മരയ്ക്കാർ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. എസ്ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവരാണ് സിനിമ നിർമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.