‘ഞാൻ ആരെയും കുറ്റം പറഞ്ഞിട്ടില്ല, ദയവ് ചെയ്ത് എന്നെ ഇതിൽ നിന്നും ഒഴിവാക്കൂ. ഞാൻ പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് ഈ നാടകത്തിൽ എനിക്ക് പങ്കില്ല. മറ്റൊരാൾ നടത്തിയ പരാമർശത്തിൽ എനിക്ക് ഉത്തരവാദിത്വമില്ല. ഞാനിപ്പോൾ പോണ്ടിച്ചേരിയിലാണ്. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് .’ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ നടി അഹാന കൃഷ്ണ പറയുന്നു.
പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് ആരോപണം വിവാദമായതോടെയാണ് അഹാനയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. എന്റെ ചിത്രം വച്ചു വരുന്ന വാര്‍ത്തകള്‍ ദയവ് ചെയ്ത് തളളിക്കളയുക. ഭ്രമവുമായി ബന്ധപ്പെട്ട നടന്നതെല്ലാം പ്രൊഫഷന്റെ ഭാഗമാണെന്നും താരം വ്യക്തമാക്കുന്നു.
പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസും വ്യക്തമാക്കിയിരുന്നു. അഹാനയെ സിനിമയിൽ നിന്നും നീക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമിച്ച ഭ്രമം എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.