നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് സലിംകുമാർ. കോമഡി വേഷങ്ങളിലൂടെ തുടങ്ങിയ സലിംകുമാർ പിന്നീട് സ്വഭാവ വേഷത്തിലും നായക വേഷത്തിലും തിളങ്ങി. ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകളും അഭിനയമികവുകൊണ്ട് താരം സ്വന്തമാക്കി.
ഇപ്പോഴിതാ, തന്റെ ആദ്യചിത്രത്തെക്കുറിച്ച് തുറന്നുപറയുകയാണ് സലിംകുമാർ. ഇഷ്ടമാണ് നൂറുവട്ടം എന്ന ആ സിനിമ താനിതുവരെ കണ്ടിട്ടില്ലെന്നും താരം പറയുന്നു. മ ദ്രാസില്‍ നടന്ന ഡബ്ബിംഗ് വേളയില്‍ സിനിമയിലെ തന്റെ ദൃശ്യം പ്രൊജക്ട് ചെയ്തു കണ്ട വേളയില്‍ സലിം കുമാര്‍ എന്ന പ്രേക്ഷകന് സലിം കുമാര്‍ എന്ന നടനെ ഇഷ്ടമാ യില്ലെന്നാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.
നേരത്തെ ആസൂത്രണം ചെയ്തുവച്ചതല്ല തന്റെ ജീവിതത്തില്‍ നടന്നതെന്നും, എല്ലാം സംഭവിക്കുകയായിരുന്നുവെന്നും നടനാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും സലിംകുമാർ കൂട്ടിച്ചേർത്തു.
'മതിമറന്ന രീതിയില്‍ ജീവിച്ചിട്ടില്ല. എനിക്ക് വേണമെങ്കില്‍ കോടീശ്വരനാകാന്‍ വേണ്ടി ശ്രമിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല. സാമ്പത്തികം നോക്കാതെയാണ് പലകാര്യങ്ങളും ചെയ്തത്. പുരസ്കാരങ്ങള്‍ കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എല്ലാ ആവേശവും അവ സംഭവിക്കുന്നത് വരെയേ ഉള്ളൂ.' - സലിംകുമാർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.