തെലുങ്ക് സിനിമയില്‍ മാത്രമല്ല മലയാളികളടക്കം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആരാധിക്കുന്ന നായകനും നായികയുമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും.
അര്ജുന് റെഡ്ഡി എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടെ തലവര മാറ്റിയത്. രശ്മിക മന്ദാനയ്ക്ക് പിടിവള്ളിയായത് ഗീതാ ഗോവിന്ദത്തിലെ നായിക വേഷമായിരുന്നു. കന്നട നടിയായ രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട ടീം ആദ്യമായി അഭിനയിച്ചത് 2018ല്‍ പുറത്തിറങ്ങിയ ഗീതാഗോവിന്ദം എന്ന ചിത്രത്തിലായിരുന്നു.
ഒരു ബസില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടുപേര്‍ തമ്മില്‍ നടക്കുന്ന പ്രശ്നങ്ങളും പ്രണയവും വിവാഹവുമൊക്കെയാണ് സിനിമയില്‍ പറഞ്ഞത്. വിജയ്-രശ്മിക ജോഡികളുടെ കെമസ്ട്രി ആളുകള്‍ സ്വീകരിച്ചതോടെ ഗീതാഗോവിന്ദത്തിന് ശേഷവും നിരവധി സിനിമകളില്‍ ഇവര്‍ പ്രണയ ജോഡികളായി.
ഇരുവരും അടുത്ത സുഹൃത്തുക്കള്‍കൂടിയാണ്. എന്നാല്‍ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലാണ് ഇപ്പോള്‍ കന്നട, തെലുങ്ക് സിനിമാ മേഖലകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവര്‍ പ്രണയത്തിലാണ് എന്നതരത്തില്‍ നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒരുമിച്ച് ഡേറ്റിംഗ് നടത്തുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിക്കാന്‍ തുടങ്ങിയതോടെ താരങ്ങള്‍ പ്രണയത്തിലാണോ എന്ന ചര്‍ച്ചയിലാണ് വീണ്ടും ആരാധകര്‍. കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ ഒരു റസ്റ്ററന്റില്‍ നിന്ന് ഒരുമിച്ച് ഇറങ്ങി വരുന്നതിന്റേയും ഒരേ കാറില്‍ കയറി പോകുന്നതിന്റേയും ദൃശ്യങ്ങളാണ് ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ കാരണം.
ബോളിവുഡ് താരജോഡികളായ ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ ജോഡിയോടാണ് രശ്മിക-വിജയ് ജോഡിയെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. കാഷ്വല്‍ ബ്ലാക്ക് ഡ്രസില്‍ ട്രെന്റി ലുക്കിലാണ് വീഡിയോയിലും ഫോട്ടോകളിലും രശ്മിക ഉള്ളത്. ആനിമല്‍ പ്രിന്റഡ് ഷര്‍ട്ടാണ് വിജയ് ദേവരകൊണ്ട ധരിച്ചിരുന്നത്.
മോഡലിംഗിലൂടെയാണ് രശ്മിക സിനിമയിലേക്ക് എത്തിയത്. നേരത്തെ കന്നട താരമായ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം വരെ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു.
അല്ലു അര്ജുന് നായകനായ പുഷ്പയാണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിച്ചത്. ഒരുപാട് വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് പുഷ്പയിലേത്. എനിക്കാണെങ്കിലും അല്ലു അര്ജുനാണെങ്കിലും വേറിട്ട അനുഭവം തന്നെയായിരുന്നു പുഷ്പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.