നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെങ്കില്‍ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എന്തായാലും വലിയൊരു ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഗായത്രി പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്.' ഗായത്രി പറഞ്ഞു. താന്‍ അതിജീവിതയ്ക്കൊപ്പമാണ്.
പേഴ്സണല്‍ മെസേജുകളിലൂടെ പിന്തുണ നല്‍കാറുണ്ട്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്'. അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാന്‍ ആഗ്രഹിക്കാത്ത ആളാണ്.
മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറില്ലായിരുന്നെന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി.- ഗായത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.