ചെറുപ്പം മുതലേ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണ് താനെന്ന് നടന് ദുല്‍ഖര്‍ സല്മാന്. താനുമായി ഷാരുഖ് ഖാനെ താരതമ്യം ചെയ്യുന്നത് അദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും നടന് പറഞ്ഞു. വീര്‍സാരയിലെ ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ ദുല്‍ഖറിന്റെ അഭിനയം താരതമ്യം ചെയ്തുള്ള ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.
ഷാറൂഖ് ഖാന് എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരുഖ്.
ആളുകളുമായി ഇടപെടുന്നതില്‍ ഷാരുഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരുഖ് മാത്രമേ ഉണ്ടാകൂ.- ദുൽഖറിന്റെ വാക്കുകൾ.
ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ പോലും ഷാരുഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കില്‍ ആ മുറിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും.
ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാരുഖ് ഖാന് എല്ലാവര്ക്കും വലിയ മാതൃകയാണെന്നും ദുൽഖർ പറഞ്ഞു. ഷാരുഖിന്റെ സിനിമകള്‍ വളരെയധികം ഇഷ്ടമാണെന്നു പറഞ്ഞ താരം സഹോദരിയോടൊപ്പം തിയറ്ററിൽ പോയി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.