നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ആലപ്പി അഷ്റഫ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വർക്കലയ്ക്കടുത്തുള്ള അകത്തുമുറി എന്ന സ്ഥലത്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആലപ്പി അഷ്റഫ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തലവും അവിടെയുണ്ടാകുന്ന പ്രണയകഥയുമാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളായ നിഹാലും ഗോപിക ഗിരീഷുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷ്റഫ്, ശാന്തകുമാരി, അനന്തു കൊല്ലം, മുന്ന, റിയ കാപ്പിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴിയാണ് നിര്‍മാണം. ടൈറ്റസ് ആറ്റിങ്ങൽ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം ബി.ടി. മണി. എഡിറ്റിംഗ് എൽ. ഭൂമിനാഥൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.