ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗഥ, സാറാസ് എന്നീ സിനിമകൾക്കു ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. 2018ൽ കേരളത്തിലുണ്ടായ പ്രളയമാണ് ചിത്രത്തിന്റെ പ്രമേയം. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം മൾടിസ്റ്റാർ കാസ്റ്റിംഗ് ഉൾപ്പെടെ വ്യത്യസ്തമായിട്ടാണ് ഒരുക്കുന്നത്.
2018 ഒക്ടോബറിൽ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ,ചിലർക്ക് ഇതൊക്കെ നഷ്ടമായ ദുരിതനാളുകൾ . സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു inspirational വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നത് കൊണ്ടും ഒരു അഞ്ചു മിനിറ്റ് വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ടായി.
ആ ദിവസങ്ങളിലെ പത്രങ്ങളും ചാനൽ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോൾ ഒരു കാര്യം മനസിലായി . മലയാളികളുടെ ചങ്കുറപ്പിന്റെ കഥ അഞ്ചുമിനിറ്റിൽ പറഞ്ഞു തീരില്ല . ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണർന്നു. നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു.
അന്ന് മുതൽ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടൻ നില കൊണ്ടു. വേണു കുന്നപ്പിള്ളി എന്ന ഉഗ്രൻ നിർമാതാവിനെ ആന്റോ ചേട്ടൻ പരിചയപ്പെടുത്തി.
കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാൻ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിർമിക്കാൻ സധൈര്യം മുന്നോട്ടു വന്നു. 125ഇൽ പരം ആർട്ടിസ്റ്റുകൾ, 200 ഇൽ പരം ലൊക്കേഷനുകൾ 100 ഇൽ കൂടുതൽ ഷൂട്ടിംഗ് ഡേയ്സ് . ഒടുവിൽ ഞങ്ങൾ ആ സ്വപ്നം പൂർത്തിയാക്കുന്നു.
നാലു വർഷമായി എന്റെ കണ്ണീരും ചിന്തകളും ടെൻഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു . സർവേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിർമാതാവ് പദ്മകുമാർ സാറിനോടുമുള്ള തീർത്താൽ തീരാത്ത കടപ്പാട് പറയാൻ വാക്കുകളില്ല. ഒരുഗ്രൻ ടീമിനെ ദൈവം കൊണ്ട് തന്നു.
എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികൾ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോർന്നു പോകാതെ വലിയ സ്ക്രീനിൽ വലിയ ക്യാൻവാസിൽ കാണിക്കാൻ ഞങ്ങൾ 110 ശതമാനം പണിയെടുത്തിട്ടുണ്ട് . ബാക്കി വിവരങ്ങൾ വഴിയേ. ജൂഡ് കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.