സിനിമ നിരൂപണം എഴുതണമെങ്കിൽ സിനിമ എന്താണെന്നു പഠിക്കണമെന്ന പരാമർശത്തിൽ വിശദ്ദീകരണവുമായി അഞ്ജലി മേനോൻ. പ്രേക്ഷകർ വളരെ വിശദമായി നിരൂപണങ്ങൾ എഴുതുന്ന കാലമാണിതെന്നും സിനിമയെ പറ്റി കുറച്ചുകൂടി ധാരണ ഉണ്ടെങ്കലും അതിലും മനോഹരമായി നിരൂപകർക്ക് മാറാം എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അഞ്ജലി പറഞ്ഞു. പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും താൻ മാനിക്കുന്നുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു.
ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞത് ഫിലിം മേക്കിംഗിനെക്കുറിച്ചു നല്ല ധാരണയുണ്ടെങ്കിൽ അത് പ്രഫഷണലായി ചലച്ചിത്ര നിരൂപണത്തെ എത്രമാത്രം സഹായിക്കും എന്നാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് വർഷങ്ങളായി പ്രഫഷണലായി സിനിമാ നിരൂപണമെഴുതുന്ന ഫിലിം ജേണലിസ്റ്റ് ഉദയ താര മാഡം എന്നും ഞാൻ പറഞ്ഞു.
പ്രേക്ഷകർ തന്നെ വളരെ രസകരമായി വിശദമായ നിരൂപണങ്ങൾ എഴുതുന്ന സമയമാണിത്, അതിനാൽ പ്രഫഷണൽ സിനിമാ നിരൂപകർ അതിലും ഉയരത്തിൽ ലക്ഷ്യമിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.
പ്രേക്ഷകരുടെ നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങളെയും അവലോകനങ്ങളെയും ഞാൻ എല്ലായ്പ്പോഴും മാനിക്കുന്നു. ഒരു സിനിമ കാണാനും അഭിപ്രായം പ്രകടിപ്പിക്കാനും പ്രേക്ഷകർക്ക് എല്ലാ അവകാശവും ഉണ്ടെന്നും പ്രേക്ഷകരിൽ നിന്നുള്ള അവലോകനങ്ങൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ടെന്നും ഈ അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട്. അഭിമുഖത്തിൽ ഞാൻ പരാമർശിച്ച കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.–അഞ്ജലി മേനോൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.