സംവിധായകൻ സച്ചിയുടെ മാതാവ് അന്തരിച്ചു
Thursday, December 15, 2022 10:52 AM IST
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മാതാവ് ദാക്ഷായണി (81) അന്തരിച്ചു. കൂവക്കാട്ട് പരേതനായ രാമകൃഷ്ണന്റെ ഭാര്യയാണ്.
മൃതദേഹം വ്യാഴാഴ്ച തൃപ്പൂണിത്തുറയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നേരം മൂന്നിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.