ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമയ്ക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മിഷണർ എടുത്ത കേസ് ഹൈക്കോടി റദ്ദാക്കി.
ചിത്രത്തിന്റെ ഒടിടി റിലീസ് ഉടനെ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞു. ഡിസംബർ 30ന് തിയറ്ററുകളിൽ റിലീസായ സിനിമ നാലു ദിവസങ്ങൾക്കകം പിൻവലിച്ചിരുന്നു. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്തത്.
ജനുവരി രണ്ടിനാണ് ചിത്രം തീയറ്ററുകളിൽനിന്ന് പിൻവലിച്ചത്. സിനിമയക്ക് അനുകൂലമായി ഹൈക്കോടതി വിധി ലഭിച്ചതിനാൽ 20ന് ഒടിടി റിലീസ് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ഒമർലുലു അറിയിച്ചു.
ഇർഷാദായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.