ജാതി, മതം, രാഷ്ട്രീയം വലിച്ചിടുന്നവരോട്; വേണ്ട അളിയാ, വിട്ടുകള: ജൂഡ് ആന്തണി ജോസഫ്
2018 സിനിമയ്ക്കെതിരെ നടക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
സത്യങ്ങൾക്കൊപ്പം ചില വക്രീകരണങ്ങളും ചില മറച്ചുവയ്ക്കലുകളും ചില നുണകളും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് കേരള നോളജ് എക്കോണമി മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ്. ശ്രീകല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയെ പ്രതിസന്ധിയിൽ പകച്ചുനിൽക്കുന്ന ഒരാളായാണ് സിനിമ അവതരിപ്പിക്കുതെന്നും ശ്രീകല വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സംവിധായകൻ ജൂഡ് ആന്തണി രംഗത്തെത്തിയത്. ഈ സിനിമ എല്ലാവരുടേതുമല്ലേ, ഇതിൽ ജാതിയും മതവും രാഷ്ട്രീയവും എന്തിന് എന്ന് ജൂഡ് ചോദിക്കുന്നു.
പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത്.
സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. ഈ വിജയം നമ്മുടെ അല്ലേ? ഇതിൽ ജാതി, മതം, പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള.–ജൂഡ് ആന്തണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.