നടൻ ഹരീഷ് പേരടിയുടെ മകൻ വിവാഹിതനായി
Monday, May 29, 2023 8:47 AM IST
നടൻ ഹരീഷ് പേരടിയുടെ മൂത്ത മകൻ വിഷ്ണു പേരടി വിവാഹിതനായി. നാരാണയൻകുട്ടി–ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു.
കൊച്ചി എളമക്കര ഭാസ്കരീയം കൺവൻഷന് സെന്ററിൽ വച്ചായിരുന്നുവിവാഹം. സിനിമാ–സാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
കംപ്യൂട്ടർ എൻജിനീയറിംഗ് പൂർത്തിയാക്കിയവരാണ് വിഷ്ണുവും നയനയും. ബിടെക്ക് പഠനം ഒരുമിച്ചായിരുന്നു. ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റർ ബിരുദം നേടി.
വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.