ആസിഫ് അലിയുടെ അണ്ടർവേൾഡ്; പൂജ നടത്തി
Saturday, February 23, 2019 10:38 AM IST
ആസിഫ് അലി നായകനാകുന്ന അണ്ടർവേൾഡിന്റെ പൂജ നടന്നു. അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്താ മേനോനാണ് നായിക.
ഫർഹാൻ ഫാസിൽ, ജീൻ പോൾ ലാൽ, കേതകി നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡി14 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.