വ​ലു​താ​കു​ന്പോ​ൾ അ​ച്ഛ​ൻ പ​റ​ഞ്ഞു​ത​രും ഞാ​ൻ ആ​രാ​ണെ​ന്ന്; മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ച് മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി
Sunday, March 19, 2023 12:37 PM IST
ന​ട​ൻ മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി​യു​ടെ മ​ക​ന്‍റെ പി​റ​ന്നാ​ളി​ന് മോ​ഹ​ൻ​ലാ​ൽ ആ​ശം​സ​ക​ൾ നേ​രു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ഞാ​ൻ ആ​രാ​ണെ​ന്ന് വ​ലു​താ​കു​ന്പോ​ൾ അ​ച്ഛ​നോ​ട് ചോ​ദി​ച്ചാ​ൽ പ​റ​ഞ്ഞു​ത​രു​മെ​ന്നും എ​ല്ലാ​വി​ധ പ്രാ​ർ​ഥ​ന​ക​ളും എ​ന്ന് മോ​ഹ​ൻ​ലാ​ൽ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ഇ​സൈ മ​ണി​ക​ണ്ഠ​ൻ. ഒ​രു​പാ​ട് സ്നേ​ഹ​ത്തോ​ടെ പ്രാ​ർ​ത്ഥ​ന​യോ​ടെ ഹാ​പ്പി ബ​ർ​ത്ത് ഡേ. ​ഞാ​ൻ ആ​രാ​ണെ​ന്ന് കു​റ​ച്ച് വ​ലു​താ​കു​മ്പോ​ൾ അ​ച്ഛ​നോ​ട് ചോ​ദി​ച്ചാ​ൽ പ​റ​ഞ്ഞ് ത​രും. കേ​ട്ടോ. എ​ല്ലാ​വി​ധ ഐ​ശ്വ​ര്യ​ങ്ങ​ളും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും എ​ല്ലാം ഈ​ശ്വ​ര​ൻ ത​ര​ട്ടെ. മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.



അ​വ​ന്‍റെ ജീ​വി​ത​ത്തി​ൽ, അ​വ​ന് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണി​ത് എ​ന്നാ​ണ് മ​ണി​ക​ണ്ഠ​ൻ പ​റ​യു​ന്ന​ത്.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി രാ​ജ​സ്ഥാ​നി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ള്ള​ത്. മ​ണി​ക​ണ്ഠ​നും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.