ഇന്ദ്രൻസിന്റെ നൊണ; ഫസ്റ്റ് ലുക്ക്
Monday, January 16, 2023 1:28 PM IST
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന നൊണ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ഹേമന്ത് കുമറാണ് ചിത്രത്തിന്റെ രചന. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
സംഗീതം റെജി ഗോപിനാഥ്. ഛായഗ്രഹണം പോൾ ബത്തേരി. ജേക്കബ് ഉതുപ്പാണ് ചിത്രം നിർമിച്ചിരിക്കുന്നത്.