അനുഭവ‘ച്ചോല’കടന്ന് അഖിൽ വിശ്വനാഥ്..!
Friday, December 6, 2019 12:59 PM IST
കോ​ടാ​ലി​യി​ലെ മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്നു ‘ചോ​ല​’യെ​ന്ന സി​നി​മ​യ്ക്കൊ​പ്പം വെ​നീ​സി​ലെ ലോ​ക​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ അ​ഖി​ൽ വി​ശ്വ​നാ​ഥ് എ​ന്ന മെ​ലി​ഞ്ഞ പ​യ്യ​ന് ‘സ​ന്തോ​ഷം’ എ​ന്നു മാ​ത്ര​മേ പ​റ​യാ​നാ​യു​ള്ളൂ. നാ​ട​ക​ക്ക​ന്പ​വും പ​ന്ത്ര​ണ്ടാം ക്ലാ​സു​മാ​യി ലോ​ക​സി​നി​മ​യു​ടെ മോ​ഹ​വേ​ദി​യി​ലേ​ക്ക് ആ ​പ​യ്യ​ൻ ന​ട​ന്നു​ക​യ​റി​യ​ത് അ​ഖി​ലി​ന്‍റെ ത​ന്നെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ‘വ​ലി​യ പ​ഠി​പ്പൊ​ന്നും പ​ഠി​ക്കാ​തെ​’യാ​ണ്.

പലതും പ​ഠി​ക്കാ​ൻ ശ്ര​മി​ച്ചു പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യെ​ങ്കി​ലും ത​നി​ക്കു ചെ​യ്യാ​ൻ പ​റ്റു​ന്ന​ത് അഭിനയമാണെ​ന്ന തി​രി​ച്ച​റി​വി​നു പ​ന്ത്ര​ണ്ടാം ക്ലാ​സ് ധാ​രാ​ള​മാ​യി​രു​ന്നു. തനിക്കു സന്തോഷം കി​ട്ടു​ന്ന​ത് അഭിനയത്തിലൂ​ടെ ആയതുകൊ​ണ്ടാ​വ​ണം ‘ചോ​ല’​യി​ലെ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചും സ​ന്തോ​ഷം എ​ന്നു ത​ന്നെ അ​ഖി​ൽ പ​റ​ഞ്ഞ​ത്.

അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻ ഹൗസിന്‍റെ ബാനറിൽ ജോജു ജോർജ് നിർമിച്ച് സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സംവിധാനം ചെയ്ത ‘ചോ​ല​’യി​ൽ ജോ​ജു ജോ​ർ​ജ്, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച അ​ഖി​ൽ വി​ശ്വ​നാ​ഥ് സം​സാ​രി​ക്കു​ന്നു...സി​നി​മ​യി​ലെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നോ...?

ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ങ്ങ​നെ എ​ത്തി​പ്പെ​ടും എ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. തൃ​ശൂ​ർ കൊ​ട​ക​ര കോ​ടാ​ലി​യാ​ണു സ്വദേശം. വീ​ട്ടി​ൽ അ​ച്ഛ​ൻ, അ​മ്മ, അ​നി​യ​ൻ. അ​ച്ഛ​ൻ വി​ശ്വ​നാ​ഥ​ൻ. അ​ച്ഛ​നു കൂ​ലി​പ്പ​ണി​യാ​ണ്. അ​മ്മ ഗീ​ത വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ന​ട​ത്തു​ന്ന കു​റി​ച്ചി​ട്ടി​യു​ടെ പി​രി​വി​നു പോ​കു​ന്നു. അ​നി​യ​ൻ അ​രു​ണ്‍ വി​ശ്വ​നാ​ഥ് വെ​ൽ​ഡിം​ഗ് പ​ണി ചെ​യ്യു​ന്നു.

ഞാൻ പ്ല​സ് ടു ​വ​രയേ പോ​യു​ള്ളൂ. പ​ഠി​ക്കാ​നു​ള്ള മ​ടി​യും നാ​ട​ക​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ട​വും കൊ​ണ്ട് അ​ഞ്ചാം ക്ലാ​സ് മു​ത​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലെ നാ​ട​ക​ങ്ങ​ളി​ൽ ക​യ​റി. ഞാ​ൻ ഒ​ന്പ​തി​ൽ പ​ഠി​ക്കു​ന്പോ​ൾ സ്കൂ​ളി​ൽ നാ​ട​കം പ​ഠി​പ്പി​ക്കാ​ൻ വ​ന്ന മ​നോ​ജ് മാ​ഷി​നും വി​നോ​ദ് മാ​ഷി​നു​മൊ​പ്പം അസോസിയേറ്റായി ര​തീ​ഷ് എ​ന്ന ഒ​രു ചേ​ട്ട​നും ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്കും അ​നി​യ​നും ആ ​നാ​ട​ക​ത്തി​ൽ വേ​ഷ​മു​ണ്ടാ​യി​രു​ന്നു.

ര​തീ​ഷേ​ട്ട​ൻ ‘മാ​ങ്ങാ​ണ്ടി’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു. ഞ​ങ്ങ​ളെ അ​തി​ലേ​ക്കു സെ​ല​ക്ട് ചെ​യ്തു. അ​തി​ലെ അ​ഭി​ന​യ​ത്തി​നു ഞ​ങ്ങ​ൾ​ക്കു ബെ​സ്റ്റ് ആ​ക്ട​ർ അ​വാ​ർ​ഡ് കി​ട്ടി. തൊ​ട്ട​ടു​ത്ത വ​ർ​ഷം കൂ​ടി നാ​ട​ക​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടു.പ്ല​സ്ടു​വി​നു ക​യ​റി​യ​പ്പോ​ൾ സി​നി​മ​ക​ളോ​ടാ​യി ക​ന്പം. എ​നി​ക്കു സി​നി​മാ​പ്രാ​ന്ത​നാ​യ ഒ​രു കൂ​ട്ടു​കാ​ര​ൻ ഉ​ണ്ടാ​യി​രു​ന്നു. ക്ലാ​സ് ക​ട്ട് ചെ​യ്ത് അ​വ​നൊ​പ്പം തൃ​ശൂരിൽ പോ​യി സി​നി​മ കാ​ണു​മാ​യി​രു​ന്നു. ആ​രെ​ങ്കി​ലും പ​റ​യു​ന്ന അ​ഭി​പ്രാ​യം കേ​ട്ടാ​യി​രു​ന്നി​ല്ല സി​നി​മ​ക​ൾ​ക്കു പോ​യി​രു​ന്ന​ത്. ടെ​ക്നി​ക്ക​ൽ സൈ​ഡാ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും സി​നി​മ​ക​ൾ ക​ണ്ട് ആ​സ്വ​ദി​ച്ചി​രു​ന്നു.

പ്ല​സ് ടു​വി​ന് പൊ​ട്ടാ​ൻ കാ​ര​ണം എന്‍റെ സി​നി​മാക്കന്പം ത​ന്നെ ആ​യി​രു​ന്നു! പ്ല​സ് ടു ​പ​രീ​ക്ഷ ക​ഴി​പ്പോ​ൾ നാ​ട​കം പ​ഠി​പ്പി​ച്ച മാ​ഷി​ന്‍റെ പ്രേ​ര​ണ​യി​ൽ തൃ​ശൂ​ർ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ഒ​രു അ​ഭി​ന​യ കോ​ഴ്സി​നു ചേ​രാ​ൻ പോ​യി. സെ​ല​ക്‌ഷ​ൻ കി​ട്ടി. പ​ക്ഷേ, പ്ല​സ് ടു ​റി​സ​ൾ​ട്ട് വ​ന്ന​പ്പോ​ൾ ഒ​രു വി​ഷ​യം പോ​യി. അ​തോ​ടെ ആ ​വ​ഴി അ​ട​ഞ്ഞു.

പി​ന്നീ​ടു പ്ല​സ് ടു ​കം​പ്ലീ​റ്റ് ചെ​യ്തു. വീ​ടി​ന​ടു​ത്തു​ള്ള കൂ​ട്ടു​കാ​രൊ​ക്കെ സ്റ്റേ​ജ് ഡെ​ക്ക​റേ​ഷ​ൻ ജോ​ലി​ക​ളുമാ​യി കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു. അ​ങ്ങ​നെ ഞാ​നും ര​ണ്ടു മൂ​ന്നു കൊ​ല്ലം അ​വ​ർ​ക്കൊ​പ്പം അവിടെ സ്റ്റേ​ജ് ഡെ​ക്ക​റേ​ഷ​ൻ പ​ണി​യു​മാ​യി കൂ​ടി.

ഉ​റ​ക്ക​മൊ​ഴി​ച്ചു ഗ​തി​കെ​ട്ട​പ്പോ​ൾ വീ​ണ്ടും പ​ഠി​ക്കാ​ൻ പോ​കാം എ​ന്നു തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് മാ​ള ഐ​ടി​ഐ​യി​ൽ ചേ​ർ​ന്ന​ത്. അ​വി​ട​ത്തെ പി​ള്ളേ​രു​ടെ ആം​ബി​യ​ൻ​സു​മാ​യി സെ​റ്റാ​കാ​തെ വ​ന്ന​തോ​ടെ മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​തും നിർത്തി. പി​ന്നീ​ടു ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠി​ക്കാ​ൻ ശ്രമിച്ചു. എ​ങ്ങ​നെ​യെ​ങ്കി​ലും പ​ഠി​ച്ച് വേ​ഗം ജോ​ലി നേ​ടി കു​ടും​ബം നോ​ക്ക​ണം - അതായിരുന്നു ആ​ഗ്ര​ഹം. പ​ക്ഷേ, ഓ​രോ​രോ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം അ​തൊ​ന്നും ന​ട​ന്നി​ല്ല.എ​നി​ക്കു ചെ​യ്യാ​ൻ പ​റ്റു​ന്ന​ത് അഭിനയമാ​ണെ​ന്നു ഞാ​ൻ തിരിച്ചറിഞ്ഞു. ആ​ക്ടിം​ഗ് ഇ​ഷ്ട​മാ​ണ്. അ​തു ചെ​യ്യു​ന്പോ​ൾ സ​ന്തോ​ഷം കി​ട്ടു​ന്നു​ണ്ട്. കുറച്ചുനാൾ മ​നോ​ജ് മാ​ഷി​ന്‍റെ​യും വി​നോ​ദ് മാ​ഷി​ന്‍റെ​യും കൂ​ടെ നാ​ട​ക​ങ്ങ​ൾ​ക്കു സ്ക്രി​പ്റ്റെ​ഴു​താ​ൻ കൂ​ടി. എ​ഴു​താ​ൻ വേ​ണ്ടി മാ​ത്രം അ​വ​ർ എ​റ​ണാ​കു​ള​ത്ത് ഒ​രു വീ​ട് എ​ടു​ത്തി​ട്ടി​രു​ന്നു.

അ​വ​ർ സ്കൂ​ളു​ക​ളി​ൽ നാ​ട​കം പ​ഠി​പ്പി​ക്കാ​ൻ പോ​കു​ന്പോ​ൾ ആ​ർ​ട്ട് വ​ർ​ക്കു​ക​ളി​ൽ സ​ഹാ​യി​യാ​യി ഞാ​നും പോ​യി​രു​ന്നു. പണ്ട് അ​വ​ർ​ക്കൊ​പ്പം അസോസിയേറ്റായി നിന്ന ര​തീ​ഷേ​ട്ട​ൻ 2017 ൽ തൃ​ശ്ശി​വ​പേ​രൂ​ർ ക്ലി​പ്തം എ​ന്ന പ​ടം ചെ​യ്ത​പ്പോ​ൾ എ​നി​ക്ക് അ​തി​ൽ ഒ​രു ചെ​റി​യ വേ​ഷം ത​ന്നു. ആ​സി​ഫ് അ​ലി​ക്കൊ​പ്പം ബ​സി​ൽ ഒ​രു കോ​ബി​നേ​ഷ​ൻ സീ​ൻ. മനോജേട്ടന്‍റെയും വിനോദേട്ടന്‍റെയുമൊപ്പം വർക്ക് ചെയ്തിരുന്ന കോട്ടയത്തുള്ള ഉണ്ണിച്ചേട്ടൻ സംവിധാനം ചെയ്ത ‘പൂവൻകോഴി’ എന്ന ഷോർട്ട് ഫിലിമിൽ ഞാനും ഒരു വേഷം ചെയ്തിട്ടുണ്ട്.

ഒടുവിൽ, എ​റ​ണാ​കു​ള​ത്ത് മൊ​ബൈ​ൽ ടെ​ക്നോ​ള​ജി കോഴ്സിനു ചേർന്നു. ക്ലാസിനു പോ​യി​വ​രു​ന്ന​തി​നി​ടെ കൊ​ട​ക​ര, കോ​ടാ​ലി​യി​ൽ മു​ര​ളിച്ചേ​ട്ട​ന്‍റെ ‘ ടെക്നോടെൽ’ എന്ന മൊ​ബൈ​ൽ ഷോ​പ്പി​ൽ റീ​ചാ​ർ​ജിം​ഗ് സ​ഹാ​യി​യാ​യി. അ​ക്കാലത്തും മ​നോ​ജ് മാ​ഷു​മാ​യും വി​നോ​ദ് മാ​ഷു​മാ​യുമുള്ള ഫോ​ണ്‍​ബ​ന്ധ​ങ്ങ​ൾ തുടർന്നുവന്നു.ചോ​ല​യു​ടെ ഓ​ഡി​ഷ​ൻ...

ചോ​ല സി​നി​മ​യു​ടെ ഓ​ഡീ​ഷ​നെ​ക്കു​റി​ച്ച് വി​നോ​ദ് മാ​ഷാ​ണ് എ​ന്നെ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്. മെ​ലി​ഞ്ഞ ഒ​രാ​ളെ​യാ​ണ് അ​വ​ർ തേ​ടു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ഫോ​ട്ടോ അ​യ​യ്ക്കേ​ണ്ട വി​ലാ​സ​വും മ​റ്റും മാ​ഷ് എ​ന്‍റെ ഫോ​ണി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. പ​ക്ഷേ, ആ ​സ​മ​യം എ​ന്‍റെ പ​ക്ക​ൽ ഫോ​ണ്‍ ഇ​ല്ലാ​യി​രു​ന്നു.

എ​റ​ണാ​കു​ള​ത്തു പോ​കു​ന്ന​തി​നി​ടെ ഒ​രു ദി​വ​സം ഞാൻ വെ​റു​തേ മാ​ഷി​നെ വി​ളി​ച്ചു. ഫോ​ട്ടോ​യും മ​റ്റും അ​യ​ച്ചോ എ​ന്ന് മാ​ഷ് തി​ര​ക്കി. അ​പ്പോ​ഴാ​ണ് ഞാ​ൻ കാ​ര്യ​ങ്ങ​ള​റി​ഞ്ഞ​ത്. കൂ​ട്ടു​കാ​ര​ന്‍റെ ഫോ​ണ്‍ വാ​ങ്ങി മെ​സ​ഞ്ച​റി​ൽ ക​യ​റി. അ​തി​ൽ മെ​യി​ൽ ഐ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. മാ​ഷ് പ​റ​ഞ്ഞ​ത​ല്ലേ എ​ന്നു ക​രു​തി ഞാ​ൻ അ​തി​ലേ​ക്കു ഫോ​ട്ടോ​സ് അ​യ​ച്ചു കൊ​ടു​ത്തു.

ഓ​ഡി​ഷ​ൻ തീ​യ​തി കാ​ണി​ച്ച് അ​വ​ർ മെ​യി​ൽ അ​യ​ച്ചു. പ​ക്ഷേ, ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് എ​ന്നി​തി​ന​പ്പു​റം മെ​യി​ൽ നോ​ക്കു​ന്ന ശീ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഞാ​ന​തു ക​ണ്ടി​ല്ല. കു​റേ ദി​വ​സ​ത്തി​നു​ശേ​ഷം ഓ​ഡി​ഷ​ൻ മാ​റ്റി​വ​ച്ചെന്നു പ​റ​യാ​ൻ അ​വ​ർ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് അതിൽ ​പങ്കെടുക്കാൻ ഞാൻ യോഗ്യത നേടിയിരുന്നു എന്ന വിവരം അ​റി​ഞ്ഞ​ത്. അ​ങ്ങ​നെ തി​രു​വ​ന​ന്ത​പു​രത്തു പോ​യി.‘കാ​ഴ്ച​’യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ രാ​ത്രി വൈ​കി​യി​രു​ന്നു. അ​വി​ടെ ആ​രു​മി​ല്ലാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​ത്രി ക​ഴി​ച്ചു​കൂ​ട്ടി. പി​റ്റേ​ന്നു കാ​ല​ത്ത് ചെ​ന്ന​പ്പോ​ൾ അവിടെ കു​റേ പി​ള്ളേ​ർ. അ​ടി​പൊ​ളി സെ​റ്റ​പ്പ്. തൃ​ശൂ​രി​ൽ നി​ന്നു വ​ന്ന​വ​ർ, തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു വ​ന്ന​വ​ർ എ​ന്നി​ങ്ങ​നെ ഓ​ഡി​ഷ​നു വ​ന്ന​വ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചു. എ​ന്‍റെ ഗ്രൂ​പ്പി​ൽ നാ​ലു​പേ​രു​ണ്ടാ​യി​രു​ന്നു,

സ​ന​ൽ​സാ​റി​ന്‍റെ പ​ട​ങ്ങ​ളൊ​ന്നും ഞാ​ൻ ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. പാനലിൽ ഉണ്ടായിരുന്ന നാ​ല​ഞ്ചുപേരിൽ സാ​ർ ഏ​തെ​ന്നു​പോ​ലും എ​നി​ക്ക് ഐ​ഡി​യ ഇ​ല്ലാ​യി​രു​ന്നു! സെ​ൽ​ഫ് ഇ​ൻ​ട്ര​ഡ​ക്‌ഷ​ൻ ക​ഴി​ഞ്ഞ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ എ​ന്തെ​ങ്കി​ലും ഒ​രു സം​ഭ​വം പ​റ​യാ​ൻ പ​റ​ഞ്ഞു. താ​ൻ ഏ​റെ വി​ശ്വ​സി​ച്ചി​രു​ന്ന ഒ​രാ​ൾ തന്നെ ച​തി​ച്ചാൽ അ​യാ​ളോ​ട് പ​റ​യു​ന്ന​തുപോലെ സംസാരിക്കാനും പ​റ​ഞ്ഞു. തുടർന്ന് ഒരു ഡയലോഗ് തന്നശേഷം സ​ന​ൽ സാ​റി​ന്‍റെ അ​സോ​സി​യേ​റ്റ് ചാ​ന്ദ്നി ചേ​ച്ചി​യോ​ട് അതു പ​റ​ഞ്ഞു​കേ​ൾ​പ്പി​ക്കാ​ൻ ആവശ്യപ്പെട്ടു. ഓ​രോ​രു​ത്ത​രെ​യാ​യി ഓ​ഡീ​ഷ​ൻ ചെ​യ്തു വി​ട്ടു.

അ​ടു​ത്ത ദി​വ​സം എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ വ​ര​ണ​മെ​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കി​ടെ ചാ​ന്ദ്നി​ചേ​ച്ചി വി​ളി​ച്ചു​പ​റ​ഞ്ഞു. പി​റ്റേ​ന്ന് പ്ര​സ് ക്ല​ബി​ലെ​ത്തിയപ്പോൾ അവിടെ ജോ​ജു ചേ​ട്ട​നും നി​മി​ഷ​യു​മുണ്ടായിരുന്നു. തലേന്ന് ഞങ്ങൾക്കൊപ്പം ഓഡിഷനു വന്ന ഒരു പയ്യനെയും അവിടെ കണ്ടു.

എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നിന്ന് സ​ന​ൽ സാ​റി​ന്‍റെ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്തു. ആ ​പ​യ്യ​നെ​ക്കാ​ളും കഥാപാത്രത്തിന് അനുയോജ്യമായ ശരീരഘടനയുള്ളയാൾ ഞാനായതുകൊണ്ട് എ​ന്നെ തെരഞ്ഞെടുത്ത​താ​യി സനൽ സാ​ർ പ​റ​ഞ്ഞു. അ​ന്നു പടം അ​നൗ​ണ്‍​സ് ചെ​യ്ത​പ്പോ​ഴാ​ണ് ജോ​ജു​ചേ​ട്ട​നും നി​മി​ഷ​യ്ക്കുമൊപ്പമാണ് ഞാൻ അഭിനയിക്കുന്നതെന്ന് അ​റി​ഞ്ഞ​ത്.സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ എ​ന്ന സം​വി​ധാ​യ​ക​നൊ​പ്പം...

ലൊ​ക്കേ​ഷ​ൻ കാ​ണാ​ൻ അ​തി​ര​പ്പ​ള്ളി​യി​ലേ​ക്കു വ​രു​ന്ന​താ​യി ഒ​രു ദി​വ​സം സ​ന​ൽ​സാ​ർ എന്നെ വി​ളി​ച്ചു​പ​റ​ഞ്ഞു. സ​ന​ൽ സാ​റി​നൊ​പ്പം ജി​ജു സാ​റും ഉണ്ടായിരുന്നു. ഞ​ങ്ങ​ളൊ​ന്നി​ച്ച് അ​തി​ര​പ്പി​ള്ളി​യി​ൽ കു​റേ സ​ഥ​ല​ങ്ങ​ൾ ക​ണ്ടു. എ​റ​ണാ​കു​ള​ത്തു മൊ​ബൈ​ൽ ടെ​ക്നോ​ള​ജി പ​ഠി​ക്കാ​ൻ പോ​യ കാ​ല​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ദി​ൽ എ​ന്ന ചേ​ട്ട​ൻ തൊ​ടു​പു​ഴ​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തു ഞാ​നോ​ർ​ത്തു. അ​ക്കാ​ര്യം ഞാ​ൻ സാ​റി​നോ​ടു പ​റ​ഞ്ഞു. ഞ​ങ്ങ​ൾ നേ​രേ തൊ​ടു​പു​ഴ​യി​ലേ​ക്കു പോ​യി.

കു​റേ​ദി​വ​സം ലൊ​ക്കേഷ​ൻ കാ​ണ​ലു​മാ​യി അവർക്കൊപ്പം ഞാ​നു​മു​ണ്ടാ​യി​രു​ന്നു. എ​ന്താ​ണു സി​നി​മ​യെ​ന്നും എ​ന്താ​ണു ചേ​യ്യേ​ണ്ട​തൊ​ന്നും അ​പ്പോ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. പ​ട​ത്തി​നെ​ക്കു​റി​ച്ച് ഒ​രു ഐ​ഡി​യ​യും ത​ന്നി​രു​ന്നി​ല്ല. ​എ​ന്‍റെ പ​ട​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ എ​ന്ന് ഒ​രി​ക്ക​ൽ സനൽ സാ​ർ എ​ന്നോ​ടു ചോ​ദി​ച്ചു. ക​ണ്ടി​ട്ടി​ല്ലെ​ന്നു ഞാ​ൻ. നീ ​കാ​ണാ​ഞ്ഞ​തു ഭാ​ഗ്യ​മാ​യി എ​ന്നാ​യി​രു​ന്നു സാ​റി​ന്‍റെ മ​റു​പ​ടി.

പി​ന്നീ​ടൊ​രി​ക്ക​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ച് പ്ര​കാ​ശ് ബാ​രെ അ​ഭി​ന​യി​ച്ച ‘ഒ​രാ​ൾ​പ്പൊ​ക്കം’ ക​ണ്ട​തോ​ടെ സ​ത്യം പ​റ​ഞ്ഞാ​ൽ എ​ന്‍റെ കി​ളി​പോ​യി! ഒ​ന്നും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല. അ​ങ്ങ​നെ ഞാ​ൻ പേ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, ന​മ്മു​ടെ പ​ടം ചെ​യ്ത​പ്പോ​ൾ എ​ല്ലാം മാ​റി​മ​റി​ഞ്ഞു.‘ഇ​താ​ണ് ഇ​പ്പോ​ൾ ഷൂ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണോ നി​ന​ക്കി​തു ചെ​യ്യാ​ൻ തോ​ന്നു​ന്ന​ത് അ​തി​ന​നു​സ​രി​ച്ചു ചെ​യ്യു​ക ’- ഷൂ​ട്ടിം​ഗ് സ്പോ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ സ​ന​ൽ സാ​ർ പ​റ​ഞ്ഞു. ആ ​സീ​നി​ൽ നി​ന​ക്ക് എ​ന്താ​ണോ പ​റ​യാ​ൻ തോ​ന്നു​ന്ന​ത് അ​തു പ​റ​യൂ. എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ൽ ഞാ​ൻ പ​റ​യാം. കൂ​ടു​ത​ലൊ​ന്നും ആ​ലോ​ചി​ക്കേ​ണ്ട. സ​ന​ൽ​സാ​ർ തു​ട​ർ​ന്നു.

ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഒ​രാ​ളു​ടെ​യും ക​യ്യി​ൽ ഞാ​ൻ സ്ക്രി​പ്റ്റ് ക​ണ്ടി​ട്ടി​ല്ല. ഓ​രോ സീ​നു​ക​ളായി ചെ​യ്തു വ​ന്ന​പ്പോ​ഴാ​ണ് ഈ ​പ​ട​ത്തി​ലൂ​ടെ എ​ന്താ​ണു പ​റ​യു​ന്ന​തെ​ന്നു പി​ടി​കി​ട്ടി​യ​ത്. വ​ണ്ടി​യി​ൽ പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഒ​രു സീ​ൻ ഇ​വി​ടെ ഷൂട്ട് ചെയ്യാം എ​ന്ന് സാ​റി​നു തോ​ന്നി​യാ​ൽ വ​ണ്ടി അ​വി​ടെ നി​ർ​ത്തുമായിരുന്നു. അ​വി​ടെ ഷൂ​ട്ട് ചെ​യ്യു​ന്പോ​ൾ ഒ​രു ചെ​റി​യ കാ​റ്റോ മ​ഴ​യു​ടെ തേ​ങ്ങ​ലോ വേ​ണ​മെ​ന്നു തോ​ന്നി​യാ​ൽ അ​തി​നാ​യി അ​വി​ടെ കാ​ത്തി​രി​ക്കും. അ​താ​ണു സാ​റി​ന്‍റെ രീ​തി.

ഒ​രു ദി​വ​സം സെ​റ്റി​ലേ​ക്കു പോ​യ​പ്പോ​ൾ വ​ണ്ടി​യി​ൽ സ്ക്രി​പ്റ്റ് ഇ​രി​ക്കു​ന്ന​തു ക​ണ്ടു. എ​ന്താ​ണെ​ന്ന് അ​റി​യ​ണ​മ​ല്ലോ. എ​ടു​ത്തു വാ​യി​ക്കാ​നാ​യി ഒ​രു ത്വ​ര! സ്ക്രി​പ്റ്റ് കൈ​യി​ലെ​ടു​ത്ത​തും സ​ന​ൽ​സാ​ർ എ​ന്നെ വ​ഴ​ക്കു​പ​റ​ഞ്ഞുതുടങ്ങി. എ​ടു​ത്തു നോ​ക്കി എ​ന്ന​ല്ലാ​തെ വാ​യി​ച്ചി​ട്ടി​ല്ലെ​ന്നു ഞാ​ൻ. ആ​കെ ക​ലി​പ്പി​ലാ​യി​രു​ന്നു സാ​ർ. എ​ല്ലാം അ​വി​ടെ​വ​ച്ച് അ​വ​സാ​നി​ച്ചു​വെ​ന്നും എ​ന്നെ പ​റ​ഞ്ഞു​വി​ടു​മെ​ന്നും വി​ചാ​രി​ച്ചു. പ​ക്ഷേ, എ​ന്തോ ഭാ​ഗ്യം കൊ​ണ്ട് എ​ല്ലാം നേ​രെ​യാ​യി.

പ​ട​ത്തി​ൽ ഞാ​ൻ ക​ര​യുന്ന ഒ​രു സീ​ൻ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ന്തു ചെ​യ്തിട്ടും എ​നി​ക്കു ക​ര​ച്ചി​ൽ വ​ന്നി​ല്ല. ഞാ​ൻ ക​ര​യു​ന്ന​തു സാ​റി​ന് ഇ​ഷ്ട​മാ​കു​ന്നി​ല്ല. അ​തു​വ​രെ കൂ​ളാ​യി​രു​ന്ന സാ​ർ അ​ന്നു കാ​ല​ത്തു​തൊ​ട്ട് എ​ന്നെ വ​ഴ​ക്കു പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. വ​ഴ​ക്കു​പ​റ​ഞ്ഞു​പ​റ​ഞ്ഞ് ഒ​ടു​വി​ൽ സാ​ർ എ​ന്നെ ക​ര​യി​ച്ചു.‘ചോ​ല’ എന്ന സിനിമ പ​റ​യു​ന്ന​ത്..?

പോ​സ്റ്റ​ർ ക​ണ്ട് നാ​ട്ടി​ൽ പ​ല​രും ചോ​ര​യെ​ന്നാ​ണോ പ​ട​ത്തി​ന്‍റെ പേ​രെ​ന്ന് ചോ​ദി​ച്ചു. ദീ​ലീ​പേ​ട്ട​നാ​ണ് അ​ത്ത​ര​ത്തി​ൽ ബു​ദ്ധി​പ​ര​മാ​യി ആ ​ടൈ​റ്റി​ൽ ചെ​യ്ത​ത്. സി​നി​മ​യെ​ക്കു​റി​ച്ചു സ​ന​ൽ സാ​ർ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ​തു വാ​യി​ച്ചു​ള്ള അ​റി​വേ എ​നി​ക്കു​ള​ളൂ. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​വു​മാ​യി ബ​ന്ധ​മു​ള്ള വി​ഷ​യ​മാ​ണു സി​നി​മ പ​റ​യു​ന്ന​ത്.

എ​ന്‍റെ​യും നി​മി​ഷ​യു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ൾ സ്നേ​ഹ​ത്തി​ലാ​ണ്. ജാ​നു എ​ന്നാ​ണ് നി​മി​ഷ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഗ്രാ​മ​ത്തി​നു പു​റ​ത്തു​ള്ള ജീ​വി​തം എ​ങ്ങ​നെ​യെ​ന്നു ചു​റ്റി​ക്കാ​ണി​ക്കാ​നാ​യി ഒ​രു ദി​വ​സം ജാ​നു​വി​നെ​യും കൂ​ട്ടി അ​വ​ൻ പോ​വു​ക​യാ​ണ്. അ​തി​നി​ട​യി​ലു​ണ്ടാ​കു​ന്ന കു​റ​ച്ചു കാ​ര്യ​ങ്ങ​ളാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തെ ക​ഥ​യാ​ണിത്.ജോ​ജു ചേ​ട്ട​നെ ആ​ശാ​ൻ എ​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം വി​ളി​ക്കു​ന്ന​ത്. ജോ​ജു ചേ​ട്ട​നും ഞാ​നും ആ​ശാ​നും ശി​ഷ്യ​നും പോ​ലെ​യാ​ണു പ​ട​ത്തി​ൽ. ഈ ​പ​ട​ത്തി​ൽ ആ​ർ​ക്കും അ​ങ്ങ​നെ കാ​ര്യ​മാ​യി മേ​ക്ക​പ്പി​ല്ല. കോ​സ്റ്റ്യൂ​മി​ലും ആ​ർ​ക്കും കാ​ര്യ​മാ​യ ചെ​യ്ഞ്ച് ഇ​ല്ലാ​യി​രു​ന്നു.

നി​മി​ഷ​യു​ടെ ക​ഥാ​പാ​ത്രം ജാ​നു സ്കൂ​ൾ വിദ്യാർഥി​യാ​ണ്. നി​മി​ഷ ആ ​ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​തു ക​ണ്ടാ​ൽ ന​മ്മ​ൾ ഞെ​ട്ടി​പ്പോ​കും. അ​തു​പോ​ലെ​യു​ള്ള ആ​ക്ടിം​ഗ് ആ​യി​രു​ന്നു. എ​ന്‍റെ​യും നി​മി​ഷ​യു​ടെ​യും ജോ​ജു ചേ​ട്ട​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ട​ത്തി​ൽ ആ​ദ്യാ​വ​സാ​ന​മു​ണ്ട്.നി​മി​ഷ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ..?

നി​മി​ഷ​യും ജോ​ജു ചേ​ട്ട​നു​മൊ​ക്കെ അ​ടി​പൊ​ളി ആ​ക്ടേ​ഴ്സാ​ണെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. അ​വ​ർ​ക്കൊ​പ്പം എ​ങ്ങ​നെ ചെ​യ്യും, അ​വ​രൊ​ക്കെ എ​ങ്ങ​നെ ന​മ്മ​ളോ​ടു പെ​രു​മാ​റും, അ​വ​രാ​ട് ന​മ്മ​ൾ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ തെ​റ്റാ​കു​മോ എ​ന്നൊ​ക്കെ​യു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു മ​ന​സി​ൽ. ര​ണ്ടു ദി​വ​സം വ​രെ പേ​ടി​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട​തു മാ​റി.

‘നീ​യ​ങ്ങ​നെ ചെ​യ്യ്, ഒ​ന്നും നോ​ക്കേ​ണ്ട’ എ​ന്നൊ​ക്കെ​പ്പ​റ​ഞ്ഞ് ഫു​ൾ കോ​ണ്‍​ഫി​ഡ​ൻ​സ് ത​ന്ന​ത് ജോ​ജു​ചേ​ട്ട​നും നി​മി​ഷ​യു​മാ​ണ്. പ​ല സീ​നു​ക​ളി​ലും പ​ല കാ​ര്യ​ങ്ങ​ളും ‘ഇ​ങ്ങ​നെ ഒ​ന്നു മാ​റ്റി​ച്ചെ​യ്തു​നോ​ക്കൂ, അ​പ്പോ​ൾ കു​റ​ച്ചു​കൂ​ടി ന​ന്നാ​യി ചെ​യ്യാ​നാ​കു​’മെ​ന്ന് അവർ പ​റ​ഞ്ഞു​ത​ന്നി​ട്ടു​ണ്ട്. അ​വ​ർ അ​ത്ര​യ്ക്കു സ​പ്പോ​ർ​ട്ട് ചെ​യ്തു നി​ന്ന​തോ​ടെ ഞാ​ൻ ചെ​യ്താ​ൽ എ​ന്താ​വും എ​ന്ന പേ​ടി ഇ​ല്ലാ​തെ​യാ​യി. അ​തോ​ടെ പ​കു​തി ടെ​ൻ​ഷ​ൻ കു​റ​ഞ്ഞു.

ജോ​ജു ചേ​ട്ട​നു​മാ​യും ന​ല്ല ക​ന്പ​നി​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ജോ​ജു ചേ​ട്ട​ൻ റൂ​മെ​ടു​ത്തി​രു​ന്നു. അ​വി​ടേക്ക് എ​ന്നെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. ഫു​ഡ് എ​ന്നാ​ൽ ജോ​ജു ചേ​ട്ട​ന് ഭ്രാ​ന്താ​ണ്! ഏ​തു സ്പോ​ട്ടി​ൽ പോ​യാ​ലും അ​വി​ടെ ന​ല്ല ഫു​ഡ് കി​ട്ടു​ന്ന സ്ഥ​ലം ഏ​താ​ണെ​ന്നു ജോ​ജു ചേ​ട്ട​ൻ പ​റ​യും. ‘ഇ​ന്ന സ്ഥ​ല​ത്ത് അ​ടിപൊ​ളി ഫു​ഡ് കി​ട്ടും, ന​മു​ക്കു പോ​യാ​ലോ’ എ​ന്നു പ​റ​ഞ്ഞ് ജോ​ജു ചേ​ട്ട​ൻ ഞ​ങ്ങ​ളെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.എ​വി​ടെ​പ്പോ​യാ​ലും ഞാ​നും ജോ​ജു ചേ​ട്ട​നും നി​മി​ഷ​യും ന​ല്ല ക​ന്പ​നി​യാ​യി​രു​ന്നു. ചോ​ല​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്പോ​ൾ​ത്ത​ന്നെ ‘ജോ​സ​ഫി​’ന്‍റെ ഷൂ​ട്ടും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം ഞ​ങ്ങ​ൾ ജോ​സ​ഫി​ന്‍റെ ലൊ​ക്കേ​ഷ​നി​ലും പോ​യിരുന്നു.

തൊ​ടു​പു​ഴ, വാ​ഗ​മ​ണ്‍, മൂ​വാ​റ്റു​പു​ഴ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. എ​റ​ണാ​കു​ളം ലു​ലു മാ​ൾ, ബോ​ൾ​ഗാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സം ചി​ത്രീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. ബാ​ക്കി​യെ​ല്ലാം ഹൈ​റേ​ഞ്ചി​ലാ​യി​രു​ന്നു. മു​പ്പ​ത്തെ​ട്ടി​ന​ടുത്ത് ആ​ളു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ക്രൂ​വി​ൽ. 28 ദി​വ​സ​മാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്.

ത്രി​ല്ല​ർ ത​ന്നെ​യാ​ണി​ത്. തു​ട​ക്കം മു​ത​ൽ ത​ന്നെ സ​സ്പെ​ൻ​സാ​ണ്. പു​തി​യ ഒ​ര​നു​ഭ​വ​മാ​യി​ക്കും ചോ​ല. സ്പോ​ട്ട് ഡ​ബ്ബിം​ഗ് ആ​യി​രു​ന്നു ചോ​ല​യി​ൽ. കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സാ​ർ ചോ​ല ത​മി​ഴി​ൽ ഡ​ബ്ബ് ചെ​യ്തി​റ​ക്കു​ന്നു​ണ്ട്, ‘അ​ല്ലി’ എ​ന്ന പേ​രി​ൽ. അ​തി​ൽ ഞാ​നാ​ണു ഡ​ബ്ബ് ചെ​യ്ത​ത്.ചോ​ല​യു​മാ​യി വെ​നീ​സി​ൽ പോ​യ​പ്പോ​ൾ..?

ഷൂ​ട്ട് തീ​ർ​ന്ന​പ്പോ​ൾ മൊ​ബൈ​ൽ ഷോ​പ്പി​ൽ വീ​ണ്ടും ജോ​ലി​ക്കു ക​യ​റി. എ​ന്തോ ഒ​രു തോ​ന്ന​ലി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഞാ​ൻ പാ​സ്പോ​ർ​ട്ടിന് അപേക്ഷിച്ചു. പാ​സ്പോ​ർ​ട്ട് കി​ട്ടി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രാ​വ​ശ്യ​ത്തി​നാ​യി അതിന്‍റെ ആ​ദ്യ പേ​ജി​ന്‍റെ കോ​പ്പി അ​യ​ച്ചു​കൊ​ടു​ക്കാ​ൻ ചാ​ന്ദ്നി ചേ​ച്ചി വി​ളി​ച്ചു പ​റ​ഞ്ഞു. ഒ​രു ദി​വ​സം വെ​രി​ഫി​ക്കേ​ഷ​ന് എ​റ​ണാ​കു​ള​ത്തു ചെ​ല്ലാ​ൻ പ​റ​ഞ്ഞു.

വെ​നീ​സി​ലേ​ക്കു പോ​കു​ന്ന​തി​നു മൂ​ന്നാ​ലു​ദി​വ​സം മു​ന്പാ​ണ് എ​ന്നോ​ടു കാ​ര്യം പ​റ​ഞ്ഞ​ത്. ഞാ​നും നി​മി​ഷ​യും ഇ​വി​ടന്നു വി​മാ​നം ക​യ​റി; ഡ​ൽ​ഹി​യി​ൽ നി​ന്നു സ​ന​ൽ സാ​റും. ഞ​ങ്ങ​ൾ വെ​നീ​സി​ൽ ചെ​ന്നി​റ​ങ്ങി കൂ​ൾ​ഡിം​ഗ്സ് ഷോ​പ്പി​ലേ​ക്കു ചെ​ന്ന​പ്പോ​ൾ ജോ​ജു ചേ​ട്ട​ൻ ദാ, ​ന​ട​ന്നു​വ​രു​ന്നു! ര​ണ്ടു ദി​വ​സം നേ​ര​ത്തേ തന്നെ ജോ​ജു​ചേ​ട്ട​ൻ അ​വി​ടെ എ​ത്തി​യി​രു​ന്നു.

ഞാ​ൻ ആ​ദ്യ​മാ​യി ‘ചോ​ല’ ക​ണ്ട​ത് വെനീസിൽ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ്. പ​ടം ക​ഴി​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രെ​യും സ്റ്റേ​ജി​ലേ​ക്കു വി​ളി​ച്ചു​ക​യ​റ്റി. അ​വി​ടെ എ​ല്ലാ​വ​രും സംസാരിക്കുന്ന​ത് ഇം​ഗ്ലീ​ഷ്. കേ​ട്ടാ​ൽ പി​ടി​കി​ട്ടു​മെ​ങ്കി​ലും അ​ങ്ങോ​ട്ടു പ​റ​യാ​ൻ വ​ലി​യ പി​ടി​ത്ത​മി​ല്ല​ല്ലോ. ഞാ​ൻ മ​ല​യാ​ള​ത്തി​ലാ​ണു സം​സാ​രി​ച്ച​ത്. ഒ​പ്പ​മു​ള്ള​വ​ർ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി.സ​ന​ൽ​സാ​റി​ന്‍റെ കൂ​ടെ വ​ർ​ക്ക് ചെ​യ്ത​തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ട​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കാ​നാ​ണു പ​റ​ഞ്ഞ​ത്. അ​വി​ടെ എ​ത്തി​യ​തു ത​ന്നെ എ​ന്നെ സം​ബ​ന്ധി​ച്ച് വ​ലി​യ അ​ദ്ഭു​ത​മാ​യി​രു​ന്നു. പ​ടം ക​ണ്ട​തോ​ടെ വ​ണ്ട​റ​ടി​ച്ച് ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. സ​ന്തോ​ഷ​മെ​ന്നു മാ​ത്ര​മേ പ​റ​യാ​ൻ പ​റ്റി​യു​ള്ളൂ. ഞാ​ൻ സം​സാ​രി​ച്ചു ക​ഴി​ഞ്ഞ​തോ​ടെ കൈ​യ​ടി.

വെ​നീ​സി​ൽ എ​ത്തുമെ​ന്നു മ​ന​സി​ൽ പോ​ലും വി​ചാ​രി​ച്ചി​രു​ന്നി​ല്ല. അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴാ​ണ് വെ​നീ​സി​നെ​ക്കു​റി​ച്ചു ഞാ​ൻ ഗൂ​ഗി​ളി​ൽ പോ​ലും നോ​ക്കി​യ​ത്. പു​തു​താ​യി വാ​ങ്ങി​യ ഷ​ർ​ട്ടും ജീ​ൻ​സു​മാ​യാ​ണ് വെ​നീ​സി​ലെ​ത്തി​യ​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​തൊ​ന്നു​മ​ല്ല മേ​ള​യിലെ ഡ്ര​സ് കോ​ഡെ​ന്ന് അ​റി​ഞ്ഞ​ത്. മു​ണ്ടു​ടു​ത്ത് സ്റ്റേ​ജി​ൽ ക​യ​റാ​മെ​ന്ന് ജോജു ചേ​ട്ട​ൻ പ​റ​ഞ്ഞു. ജോ​ജു ചേ​ട്ട​ന്‍റെ മു​ണ്ട് കരുതിയിരുന്നു. എ​നി​ക്കു ക​റു​ത്ത മു​ണ്ട് ത​ന്നു. സാ​രി ധരിച്ചാണു നി​മി​ഷ വേ​ദി​യി​ലെ​ത്തി​യ​ത്.‘ചോ​ല’​യി​ലെ താ​ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ര​റി​ഞ്ഞ​തു പോ​സ്റ്റ​ർ വ​ന്ന​പ്പോ​ഴാ​ണോ..?

2018 ഓ​ഗ​സ്റ്റ് - സെ​പ്റ്റം​ബ​റിലാണു ചോ​ല​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ര​ണ്ടു മാ​സം ക​ഴി​ഞ്ഞു പ​ടം ഇ​റ​ങ്ങു​മെ​ന്നാ​ണു ഞാ​ൻ ക​രു​തി​യ​ത്. ഷൂ​ട്ടിം​ഗി​നു പോ​യി​ട്ട് എ​ന്താ​യി, സി​നി​മ എ​ന്താ​ണ് ഇ​റ​ങ്ങാ​ത്ത​ത് എ​ന്നൊ​ക്ക അ​ടു​ത്ത​റി​യാ​വു​ന്ന​വ​ർ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി. ഇ​പ്പോ ഇ​റ​ങ്ങും എ​ന്നു ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തൊ​ട്ടു പ​റ​ഞ്ഞു​പ​റ​ഞ്ഞ് അ​ടു​ത്ത ഡി​സം​ബ​റാ​യി.

വെ​നീ​സി​ലൊ​ക്കെ പോ​യി​ട്ടേ പ​ടം വ​രി​ക​യു​ള്ളൂ എ​ന്നൊ​ന്നും അ​ന്ന് അ​റി​യി​ല്ല​ല്ലോ. ഇ​പ്പോ​ൾ പോ​സ്റ്റ​റൊ​ക്കെ ഇ​റ​ങ്ങി അ​തി​ൽ എ​ന്നെ​യും ക​ണ്ടു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് എ​ല്ലാ​വ​ർ​ക്കും സ​മാ​ധാ​ന​മാ​യ​ത്.സി​നി​മ​യി​ൽ ഇ​നി എ​ന്താ​ണ് ആ​ഗ്ര​ഹം..?

സി​നി​മ​യി​ൽ കാ​ര്യ​മാ​യ പ​രി​ച​യ​ങ്ങ​ളൊ​ന്നു​മാ​യി​ട്ടി​ല്ല. മ​റ്റ് ഓ​ഡി​ഷ​നു​ക​ൾ​ക്കു പോ​യി​ട്ടു​മി​ല്ല. ചോ​ല ഇ​റ​ങ്ങി​യ​ശേ​ഷ​മാ​കു​ന്പോ​ൾ ഇ​ങ്ങ​നെ​യൊ​രു പ​ടം ചെ​യ്തി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് ആ​രെ​യെ​ങ്കി​ലു​മൊ​ക്കെ സ​മീ​പി​ക്കാ​മ​ല്ലോ. ‘പ​ടം ഇ​റ​ങ്ങി​യ​ശേ​ഷം ആ​രെ​യെ​ങ്കി​ലു​മൊ​ക്കെ കോ​ണ്‍​ടാ​ക്‌ട് ചെ​യ്തു ത​രാം, അ​വ​രെ​യൊ​ക്കെ പോ​യി ക​ണ്ടു​നോ​ക്കൂ, അ​വ​സ​ര​ങ്ങ​ൾ കി​ട്ടു​ന്നെ​ങ്കി​ൽ കി​ട്ട​ട്ടേ’ എ​ന്നാ​ണു ജോ​ജു ചേ​ട്ട​നും പ​റ​ഞ്ഞ​ത്.

സ​ന​ൽ സാ​ർ ഒ​രാ​ളെ​വ​ച്ച് ഒ​രു പ്രാ​വ​ശ്യ​മേ പ​ടം ചെ​യ്യു​ക​യു​ള്ളൂ എ​ന്നു സെറ്റിലെ ചേ​ട്ടന്മാർ ത​മാ​ശ​യാ​യി പ​റ​ഞ്ഞ​തു കേ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​ടു​ത്ത​പ​ട​മൊ​ക്കെ ചെ​യ്യു​ന്പോ​ൾ ഞാ​നും അ​തി​ലു​ണ്ടാ​കു​മ​ല്ലോ എ​ന്നു ഞാ​ൻ ​സാ​റി​നോ​ടു ചോ​ദി​ച്ചി​രു​ന്നു. ‘ക​യ​റ്റം’ ചെ​യ്യാ​ൻ പോ​കു​ന്ന​തു മു​ന്പ് അ​തി​ൽ എ​നി​ക്കു ചെ​യ്യാ​ൻ പ​റ്റി​യ​തൊ​ന്നു​മി​ല്ലെ​ന്നു സാ​ർ പ​റ​ഞ്ഞി​രു​ന്നു.

സി​നി​മ​യി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ​യാ​യി ഇ​വ​രു​ടെ കൂ​ടെ​യൊ​ക്കെ തു​ട​ര​ണ​മെ​ന്നാ​ണ് ചോ​ല ചെ​യ്ത​പ്പോ​ൾ തൊ​ട്ടു​ള്ള ആ​ഗ്ര​ഹം. സിനിമകളോടു താത്പര്യമുണ്ട്. അതിൽ വർക്ക് ചെയ്യുന്പോൾ സന്തോഷം കിട്ടുന്നുണ്ട്. അതു തുടർച്ചയായി കിട്ടണമെന്നാണ് ആഗ്രഹം. അതിന് എന്താണു ചെയ്യേണ്ട തെന്ന് അറിയാത്ത ഒരു പ്രശ്നം മാത്രമേയുള്ളൂ.

പറ്റുന്നിടത്തോളം സിനിമയിൽ തുടരണമെന്നാണ് ആഗ്രഹം. സി​നി​മ​യു​ടെ മു​ന്നി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​വി​ല്ല. ഒ​രു​റ​പ്പു​മി​ല്ലാ​ത്ത ഒ​രു മേ​ഖ​ല​യാ​ണ​ല്ലോ സി​നി​മ. എ​ന്താ​കു​മെ​ന്ന് അ​റി​യി​ല്ല. ഒ​ന്നും കി​ട്ടി​യി​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ത​ന്നെ ശ​ര​ണം.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.