HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
നായകനായി ദേവദാസിന്റെ രണ്ടാംവരവ്
Wednesday, March 6, 2019 6:52 PM IST
വിനയന്റെ അതിശയൻ, ജയരാജിന്റെ ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലെ വേഷപ്പകർച്ചകളിലൂടെ ഒരു വ്യാഴവട്ടം മുന്‍പ് പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാലതാരം ദേവദാസ് നായകനായി അരങ്ങേറുന്ന ചിത്രമാണ് ‘കളിക്കൂട്ടുകാർ’. അച്ഛനും നടനുമായ രാമു തിരക്കഥയൊരുക്കിയ ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. പി.കെ.ബാബുരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായിക യുവതാരം പാർവതി അരുണ്‍. മുംബൈയിൽ സുഭാഷ് ഘൈയുടെ വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിൽ ബിഎസ്സി ഫിലിം മേക്കിംഗ് വിദ്യാർഥിയായ ദേവദാസിന്റെ സിനിമാവിശേഷങ്ങളിലേക്ക്...
അതിശയനും ആനന്ദഭൈരവിയും...?
ഗോകുലം ഗോപാലൻ അങ്കിൾ എന്റെ അച്ഛന്റെ സുഹൃത്താണ്. അതിശയന്റെ കഥ വന്നപ്പോൾ അദ്ദേഹമാണ് വിനയൻ അങ്കിളിനോട് എന്റെ പേരു നിർദേശിച്ചത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വിനയൻ അങ്കിൾ എന്നെ ദേവൻ എന്ന കഥാപാത്രത്തിനുവേണ്ടി സെലക്ട് ചെയ്യുകയായിരുന്നു.
അതിശയൻ കഴിഞ്ഞ് ഉടനെ തന്നെയായിരുന്നു ജയരാജ് അങ്കിൾ സംവിധാനം ചെയ്ത ആനന്ദഭൈരവിയുടെ ചിത്രീകരണം. പക്ഷേ, ആദ്യമിറങ്ങിയത് ആനന്ദഭൈരവി ആയിരുന്നു. ഗ്രാഫിക്സ് വർക്കുകൾ തീർത്ത് അതിശയൻ തിയറ്ററുകളിലെത്താൻ ഒരു വർഷത്തിനടുത്തു സമയം വേണ്ടിവന്നു. അതിശയൻ കമേഴ്സ്യലി വിജയമായി; ആനന്ദഭൈരവി ക്രിട്ടിക്കലിയും. ആനന്ദഭൈരവിയിലെ പെർഫോമൻസിന് എനിക്കു ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. (ഏറെ നാളുകൾക്കു ശേഷം കഴിഞ്ഞദിവസം വിനയൻ അങ്കിളിനെയും ജയരാജ് അങ്കിളിനെയും നേരിൽ കണ്ട് അനുഗ്രഹം തേടിയിരുന്നു.)
അതിശയന്റെ റിലീസിംഗിനുശേഷം സിനിമയിൽ നിന്നു വിട്ടുനിന്നത്...?
അതിശയനിൽ എനിക്കു വളരെ നല്ല റോൾ ആയിരുന്നു. അതിനുശേഷം എനിക്ക് അത്രയും നല്ല ഒരു റോൾ വേറെ വന്നില്ല. പഠനത്തിനുശേഷം അഭിനയത്തിലേക്കു വന്നാൽ മതിയെന്നായിരുന്നു വീട്ടുകാരുടെ കാഴ്ചപ്പാട്. അന്ന് ഡയറക്ടറും മറ്റും പറയുന്നതുപോലെ വെറുതേ ചെയ്യുകയായിരുന്നുവെങ്കിലും അക്കാലത്തുതന്നെ സിനിമയോടു താത്പര്യം തോന്നിയിരുന്നു. അതു ഞാൻ പിന്നീടു തിരിച്ചറിയുകയും ഹോളിവുഡ് സിനിമകൾ ധാരാളം കാണുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് വരെ നാട്ടിലായിരുന്നു പഠനം.
പുതിയ ട്രെൻഡിലുള്ള മലയാളം സിനിമകൾ കണ്ടപ്പോൾ തിരിച്ചുവരണമെന്നു തോന്നിയിട്ടുണ്ടോ...?
പുതിയ പടങ്ങളിലെ ഓരോരോ ഹീറോസിനെ കാണുന്പോൾ അടിപൊളി ആയിട്ടുണ്ടല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. ഞാനും ഒരു പ്രേക്ഷകനാണ്, ഫാൻ ബോയ് ആണ്. അപ്പോൾ എല്ലാവരെയും പോലെ കയ്യടിക്കും. ഓരോരോ നല്ല കഥാപാത്രങ്ങൾ കാണുന്പോൾ എനിക്കും സിനിമ ചെയ്യണമെന്നു തോന്നിയിട്ടുണ്ട്.
അച്ഛന്റെ സിനിമയിലൂടെ രണ്ടാംവരവ്.....?
അടുത്തിടെ ഞാൻ കുറച്ചു കഥകൾ കേട്ടിരുന്നു. അതൊന്നും എനിക്ക് അത്ര നന്നായി തോന്നിയില്ല. പിന്നീടാണ് അച്ഛൻ എന്നോടു രണ്ടു മൂന്നു കഥകൾ പറഞ്ഞത്. അതിൽ ഈ സിനിമയുടെ സ്ക്രിപ്റ്റ് എനിക്കിഷ്ടമായി. ഇതിൽ ഫൈറ്റുണ്ട്, ഡാൻസുണ്ട്, ഫ്രണ്ട്ഷിപ്പുണ്ട്, ഇമോഷണൽ സീനുണ്ട്....ഒരു ആക്ടർ എന്ന നിലയിൽ എനിക്കു പെർഫോം ചെയ്യാൻ പറ്റിയ സ്ക്രിപ്റ്റാണെന്നു തോന്നി. എല്ലാം തികഞ്ഞ ഒരു സ്ക്രിപ്റ്റ് വരുന്നത് വളരെ അപൂർവമായി മാത്രമല്ലേ!
തൃശൂർ ഐഇഎസ് പബ്ളിക് സ്കൂളിലാണ് എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഞാൻ പഠിച്ചത്. പ്ലേ സ്കൂൾ മുതൽ കോളജ് വരെ ഒരേ കാന്പസിൽ ഒന്നിച്ചു പഠിച്ച ആറു കൂട്ടുകാരുടെ കഥയാണിത്. അത്തരത്തിൽ വ്യക്തിപരമായും ഈ കഥയുടെ ത്രഡുമായി എനിക്ക് അടുപ്പം തോന്നിയിരുന്നു.
കളിക്കൂട്ടുകാർ പറയുന്നത്......?
എൽകെജി മുതൽ കോളജ് വരെ ഒന്നിച്ചുപഠിച്ച ആറ് കളിക്കൂട്ടുകാരുടെ കഥയാണിത്. അവരിലേക്കു പുറത്തുനിന്നു വരുന്ന ചില പ്രശ്നങ്ങളും ആനന്ദ് എന്ന എന്റെ കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറിയും സ്പർശിച്ചാണ് കഥാസഞ്ചാരം. ഇതിൽ ഒരു പ്രണയകഥയുണ്ട്. സൗഹൃദത്തിന്റെ കഥയുണ്ട്. കോളജ് സുഹൃത്തുക്കളും അവരുടെ കുസൃതികളും തമാശകളുമൊക്കെ നിറയുന്ന കോളജ് ലൈഫുണ്ട്. പിന്നീടു കുറച്ച് സീരിയസായ കാര്യങ്ങളിലേക്കാണു കഥാസഞ്ചാരം.
ഫണ്‍ സ്റ്റോറി എന്നതിലുപരി ഇതിലൂടെ മയക്കുമരുന്ന്, പോക്സോ നിയമത്തിന്റെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെടുത്തി ഒരു സാമൂഹിക സന്ദേശവും നല്‍കുന്നുണ്ട്. എല്ലാവർക്കും എൻജോയ് ചെയ്യാനാകുന്ന പടമെന്നു വിശ്വസിക്കുന്നു.
കളിക്കൂട്ടുകാരിലെ കഥാപാത്രങ്ങൾ..?
എന്റെ കഥാപാത്രം ആനന്ദ്. ബാലചന്ദ്രമേനോൻ സാറിന്റെ എന്നാലും ശരത്തിൽ നായികയായി വേഷമിട്ട പാർവതി അരുണാണ് നായിക. അഞ്ജലി എന്നാണു കഥാപാത്രത്തിന്റെ പേര്. വിസ്ലിംഗ് വുഡ്സിൽ ബിബിഎ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിയും എന്റെ സുഹൃത്തുമായ ആൽവിൻ ഷാജി ഇതിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് അലക്സായി അഭിനയിക്കുന്നു. ഐഷ എന്ന കഥാപാത്രമാകുന്നതു സ്നേഹ സുനോജ്. അൻവർ എന്ന കഥാപാത്രമാകുന്നതു ക്വീൻ ഫെയിം ജെൻസണ് ആലപ്പാട്ട്. ആൻസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാമ അരുൺ. ഇവരാണ് ആറു സുഹൃത്തുക്കൾ.
തിരിച്ചുവരവിലെ അനുഭവങ്ങളിലൂടെ...?
ബാലതാരമായി വേഷമിട്ട കാലത്ത് ഞാൻ അനുസരണയുള്ള നല്ല ഒരു പട്ടിക്കുട്ടിയെപ്പോലെ ആയിരുന്നു! ഇപ്പോൾ ഞാൻ അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും കൂടുതൽ പഠിക്കാനും അറിയാനും ശ്രമിക്കുന്നു. ഓരോ തവണയും കാമറ സെറ്റ് ചെയ്യുന്പോൾ ഫ്രെയിം എങ്ങനെയാവും വരിക എന്നൊക്കെ സംവിധായകനും സിനിമാറ്റോഗ്രഫറുമെല്ലാം പറഞ്ഞുതന്നിരുന്നു.
ആദ്യത്തെ ദിവസം എന്റെ മുട്ടിടിച്ചു. എത്രയൊക്കെ സിനിമാപശ്ചാത്തലം ഉണ്ടെങ്കിലും ടെൻഷൻ ഉണ്ടാവില്ലേ. അതിശയൻ ചെയ്തകാലത്ത് കുട്ടിയായതിനാൽ എനിക്ക് സിനിമയെക്കുറിച്ച് അറിയില്ല, ടെൻഷനില്ല. ഇപ്പോൾ ഇതിനെക്കുറിച്ച് കുറച്ചൊക്കെ അറിയുന്നതുകൊണ്ട് ടെൻഷനുണ്ടായിരുന്നു. നന്നായി ചെയ്യണമെന്ന് എത്രത്തോളം വിചാരിക്കുന്നുവോ ടെൻഷനും അത്രത്തോളം കൂടും. ഇതെല്ലാം കോഴ്സിന്റെ ഭാഗമായി ഞാൻ പഠിക്കുന്നതുകൂടി ആയതിനാൽ എല്ലാറ്റിനെപ്പറ്റിയും കൂടുതൽ അറിയാനുള്ള ആകാംക്ഷയും എനിക്കുണ്ട്.
കളിക്കൂട്ടുകാർ...മറ്റു വിശേഷങ്ങൾ...?
രഞ്ജിപണിക്കർ സാർ എന്റെ അച്ഛനായി വേഷമിടുന്നു. സലിംകുമാർ, ഇന്ദ്രൻസ്, കുഞ്ചൻ അങ്കിൾ, സുനിൽ സുഖദ തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ. വിനു തോമസ് സംഗീതം നല്കി നജിം അർഷാദും ശ്വേത മോഹനും ചേർന്നു പാടിയ നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം... എന്ന പ്രണയഗാനം ഏറെ ഹിറ്റാണ്. ഗാനരചന ബി.കെ. ഹരിനാരായണൻ. വിഷ്ണു മോഹൻ സിതാരയുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ പഞ്ചാരിമേളം.. എന്ന പാട്ട് കാന്പസ് പശ്ചാത്തലത്തിലുള്ളതാണ്. ഛായാഗ്രഹണം പ്രദീപ് നായർ. പശ്ചാത്തലസംഗീതം ബിജിബാൽ. എഡിറ്റിംഗ് അയൂബ് ഖാൻ.
കരിയറിൽ അച്ഛന്റെ സ്വാധീനം എത്രത്തോളം...?
സ്ക്രിപ്റ്റ് കേൾക്കുന്പോൾ അച്ഛൻ എനിക്കൊപ്പം ഇരിക്കാറുണ്ട്. അദ്ദേഹം 40 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള ആളാണല്ലോ. അത്രത്തോളം അനുഭവപരിചയം അദ്ദേഹത്തിനുണ്ട്. ഓരോ ഷോട്ടും എങ്ങനെ കൈകാര്യം ചെയ്യണമെന്നും മറ്റുമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതരാറുണ്ട്. സ്ക്രിപ്റ്റ് റൈറ്റർ കൂടി ആയതിനാൽ എങ്ങനെയാണു സീൻ ചെയ്യേണ്ടതെന്ന കാര്യത്തിൽ അദ്ദേഹത്തിന് ഏറെ വ്യൂസ് ഉണ്ടാവും. അക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ എനിക്കു തന്നിരുന്നു.
ആരൊക്കെ എന്തൊക്കെ സപ്പോർട്ട് തന്നാലും ചെയ്യുന്ന വർക്കിനോട് നമുക്ക് ആത്മാർഥത വേണമല്ലോ. എപ്പോഴും അതുണ്ടായിരുന്നതിനാൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, എപ്പോഴും അച്ഛൻ സെറ്റിലുണ്ടായിരുന്നതിനാൽ എപ്പോഴും പേടിയുണ്ടായിരുന്നു.
അച്ഛനും നടനുമായ രാമു അഭിനയത്തിൽ അത്ര സജീവമല്ലല്ലോ....?
ബിസിനിനസിന്റെ കാര്യങ്ങൾക്കായി മിക്കപ്പോഴും അച്ഛൻ വിദേശത്തായിരിക്കും. ഈ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ ആലോചിച്ചിരുന്നില്ല. കളിക്കൂട്ടുകാരിലെ ഐഷ എന്ന കഥാപാത്രത്തിന്റെ അച്ഛൻ വളരെ പ്രമാണിയായ ഒരു ഹാജിയാരാണ്. തട്ടത്തിൻ മറയത്ത് ഉൾപ്പെടെയുള്ള സിനിമകളിലെ അച്ഛന്റെ ഹാജിയാർ വേഷം ആളുകൾക്ക് ഇഷ്ടമായിരുന്നു. ഇതിന്റെ സംവിധായകനും കാമറാമാനും നിർബന്ധിച്ചതുകൊണ്ടാണ് ഇതിലും അച്ഛൻ ഹാജിയാർ വേഷം ചെയ്തത്.
അഭിനയരംഗത്തു തുടരാനല്ലേ പ്ലാൻ...?
കോഴ്സ് പൂർത്തിയാകാൻ ഇനി ഒരു വർഷം കൂടിയുണ്ട്. അതിനുശേഷം അഭിനയത്തിൽ സജീവമാകും. സെമസ്റ്റർ ബ്രേക്കിൽ കിട്ടിയ ഒരു മാസം കൊണ്ടാണ് ഞാൻ ഈ പടം ചെയ്തത്. നല്ല കഥാപാത്രങ്ങൾ ചെയ്യണം, നല്ല പടങ്ങൾ ചെയ്യണം - അതാണ് ആഗ്രഹം. നല്ല കഥകൾ വന്നാൽ ഇതുപോലെ വെക്കേഷനിൽ ചെയ്യാൻ ഞാൻ തയാറാണ്.
വീട്ടുവിശേഷങ്ങൾ...?
സ്വദേശം തൃശൂർ. അമ്മ രശ്മി രാമു. ചേച്ചി അമൃത ബികോം ഫൈനലിനു പഠിക്കുന്നു. ചേച്ചിക്കു പഠിത്തത്തിലാണു ശ്രദ്ധ. പക്ഷേ, ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എപ്പോഴും അഭിപ്രായം പറയാറുണ്ട്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
വിസിയുടെ നടപടി ചട്ടവിരുദ്ധം; ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
തൃശൂരിൽ അടിപ്പാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു
തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
"അച്ചടക്ക നടപടി പ്രതീക്ഷിക്കുന്നു, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാര്‍': ചുമതലകള്‍ കൈമാറി ഡോ. ഹാരിസ് ചിറയ്ക്കല്‍
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയത് വീട്ടിൽ വൈകി വന്നതിന്; പ്രതി കുറ്റം സമ്മതിച്ചു
Latest News
വിസിയുടെ നടപടി ചട്ടവിരുദ്ധം; ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
തൃശൂരിൽ അടിപ്പാത നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു
തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
"അച്ചടക്ക നടപടി പ്രതീക്ഷിക്കുന്നു, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാര്‍': ചുമതലകള്‍ കൈമാറി ഡോ. ഹാരിസ് ചിറയ്ക്കല്‍
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയത് വീട്ടിൽ വൈകി വന്നതിന്; പ്രതി കുറ്റം സമ്മതിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top