HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
‘ഒരൊന്നൊന്നര പ്രണയകഥാ’നായകൻ ഷെബിൻ!
Friday, May 17, 2019 4:24 PM IST
ആഷിക് അബുവിന്റെ ‘ഇടുക്കിഗോൾഡി’ൽ മണിയൻപിള്ള രാജുവിന്റെ കൗമാരകാലം അഭിനയിച്ച് അരങ്ങേറ്റം. ഷെബിൻ ബെൻസണ്‍ എന്ന ആ പ്ലസ്ടു പയ്യന് അതൊരു ഗോൾഡൻ ചാൻസ് തന്നെ ആയിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ നായകതാരങ്ങളുടെ ചെറുപ്പകാലം അവതരിപ്പിക്കാനുള്ള ഭാഗ്യം. ആദ്യമായി ലീഡ് വേഷം ചെയ്ത ‘കളി’യിൽ നിന്നാണ് ഇപ്പോൾ തിയറ്ററുകളിലുള്ള ‘ഒരൊന്നൊന്നര പ്രണയകഥ’യിലെ നായകവേഷത്തിലേക്ക് ഷെബിൻ എത്തുന്നത്. ‘ഇടുക്കിഗോൾഡി’നു ശേഷം ആഷിക് അബു ചിത്രത്തിലേക്ക് ഷെബിൻ മടങ്ങിയെത്തുകയാണ്; ‘വൈറസി’ലൂടെ. ജൂണ്‍ ഏഴിനു ‘വൈറസ്’ തിയറ്ററുകളിലെത്തും. നിലന്പൂരിൽ നിന്നു സിനിമയിലെത്തിയ കഥ പറയുകയാണ് യുവനടൻ ഷെബിൻ ബെൻസണ്‍...
ഇടുക്കി ഗോൾഡിലെ മദൻ മോഹൻ
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഓണ്‍ലൈൻ മീഡിയയിൽ താത്പര്യമുണ്ടായിരുന്നു. എട്ടാം ക്ലാസ് മുതൽ ഫോട്ടാഗ്രഫിയോടും ഇഷ്ടമായി. അങ്ങനെയൊക്കെ പഠിത്തം ഉഴപ്പുമായിരുന്നു. പന്ത്രണ്ടിൽ പഠിക്കുന്പോഴാണ് യാദൃച്ഛികമായി ഫേസ്ബുക്കിൽ ‘ഇടുക്കി ഗോൾഡി’ന്റെ കാസ്റ്റിംഗ് കോൾ കണ്ടത്. ആഷിക് ചേട്ടനുൾപ്പെടെ അന്നത്തെ ട്രെൻഡിംഗ് ആയ പലരും സോഷ്യൽ മീഡിയയിൽ ഏറെ പോപ്പുലർ ആയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആയിരുന്നു. അഭിനയമോഹം അന്നു മനസിൽ പോലും ഉണ്ടായിരുന്നില്ല. ഇവരെയൊക്കെ നേരിൽ കാണുകയും ഒപ്പം കുറച്ചു സമയം ചെലവഴിക്കുകയും ചെയ്യുക എന്ന മട്ടിലുള്ള ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് ഫോട്ടോസ് ഇ മെയിൽ ചെയ്തത്. എന്റെ ഭാഗ്യം കൊണ്ടു മാത്രമാണ് ഓഡിഷനു വിളിച്ചത്.
ദിലീഷ് പോത്തൻ, കുന്പളങ്ങി നൈറ്റ്സ് ചെയ്ത മധുച്ചേട്ടൻ, മറഡോണ ചെയ്ത വിഷ്ണുച്ചേട്ടൻ എന്നിവരാണ് എന്നെ ഓഡിഷൻ ചെയ്തത്. അവർ എന്നെക്കൊണ്ട് മൂന്നു സീൻ അഭിനയിപ്പിച്ചു. അന്നു ഞാൻ അഭിനയിച്ചോ എന്നൊന്നും എനിക്കറിയില്ല. കാരണം, അവരെയൊക്കെ കാണുക എന്നതു മാത്രമായിരുന്നു ആഗ്രഹം. അഭിനയത്തിൽ എനിക്ക് ടെൻഷനില്ലായിരുന്നു, കാരണം, എനിക്ക് അഭിനയം അറിയില്ലായിരുന്നു. മണിയൻപിള്ള രാജു സാറുമായി മുഖസാദൃശ്യം തോന്നിയതുകൊണ്ടാവാം ഞാൻ സെലക്ടായി. മദൻ മോഹൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോഴാണ് എന്നെ സിനിമയിലെടുത്ത കാര്യം അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞത്. ഇടുക്കി ഗോൾഡ് ഗംഭീരവിജയമായി. അതു ഞങ്ങൾ അഞ്ചു പുതുമുഖങ്ങൾ അഭിനയിച്ചതുകൊണ്ടായിരുന്നില്ല. ആഷിക് ചേട്ടനുൾപ്പെടെയുള്ളവരുടെ ടാലന്റ് തന്നെയാണ് എല്ലാം. അവർ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. ഞങ്ങൾ വെറും ടൂൾസ് മാത്രമായിരുന്നു.
താരങ്ങളുടെ കൗമാരമുഖം
പ്ലസ് ടു വരെ വീട്ടുകാരുടെ ഇഷ്ടങ്ങൾക്കു വഴങ്ങി സയൻസാണു പഠിച്ചത്. ഇടുക്കി ഗോൾഡ് സക്സസ് ആയതോടെ എന്റെ വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടി. അങ്ങനെ പ്ലസ്ടുവിനുശേഷം ചെന്നൈ എസ്ആർഎമ്മിൽ വിഷ്വൽ കമ്യൂണിക്കേഷനു ചേർന്നു. ഇടുക്കി ഗോൾഡിനെത്തുടർന്നു കിട്ടിയ സിനിമകളിൽ പല നായകതാരങ്ങളുടെയും ചെറുപ്പം ചെയ്യാൻ അവസരമുണ്ടായി. അമൽ നീരദിന്റെ ‘ഇയോബിന്റെ പുസ്തക’ത്തിൽ ഫഹദിന്റെ ചെറുപ്പകാലം ചെയ്തു. അതിൽത്തന്നെ ഫഹദിന്റെ ബാല്യകാലത്തിന്റെ തുടക്കം എന്റെ അനുജൻ നെബിഷ് ബെൻസണ്‍ ചെയ്തു.
രഞ്ജിത് ശങ്കറിന്റെ "വർഷ’ത്തിൽ എന്റെ കഥാപാത്രം അമീർ. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായി. അതിൽ അമീറിന്റെ ചെറുപ്രായം അഭിനയിച്ചത് നെബിഷ് ആയിരുന്നു. സാജിദ് യഹിയ സംവിധാനം ചെയ്ത ‘ഇടി’യിൽ ഞാനും അനിയനുമാണ് ജയസൂര്യയുടെ ബാല്യവും കൗമാരവും ചെയ്തത്.
ഇടിക്കു ശേഷം ഡോണ്‍ മാക്സിന്റെ ‘പത്തു കൽപ്പനകൾ’. അതിൽ സെൻട്രൽ കാരക്ടർ ആയിരുന്നു. അരുണ്‍കുമാർ അരവിന്ദ് - മുരളി ഗോപി ടീമിന്റെ ‘കാറ്റി’ൽ ആസിഫ് അലിയുടെ സുഹൃത്തായി വേഷമിട്ടു. സാജിദ് യഹിയയുടെ ‘മോഹൻലാലി’ൽ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണു ചെയ്തത്. ഇത്രയും പടങ്ങളിൽ ആരും നേരിട്ടു വിളിച്ച് അഭിനയിപ്പിച്ചതൊന്നുമല്ല. ശനിയും ഞായറുമാകുന്പോൾ സിനിമയിൽ അവസരങ്ങൾ തേടി ചെന്നൈയിൽ നിന്നു വണ്ടികയറി കൊച്ചിയിലെത്തുമായിരുന്നു.
‘ഉണ്ട’യുടെ സംവിധായകൻ ഖാലിദ് റഹ്മാനും, കാമറാമാൻ ജിംഷി ഖാലിദുമൊക്കെയാണ് ആദ്യം എനിക്ക് അഭയം തന്നത്. ‘അനുരാഗ കരിക്കിൻവെള്ള’ത്തിനു ശേഷമാണ് ഞങ്ങൾ പലവഴിക്കു പിരിഞ്ഞത്. അതിനിടെ കുറേ സുഹൃത്തുക്കളുണ്ടായി. അങ്ങനെയൊക്കെയാണ് ഇത്രയും സിനിമകളിൽ ചാൻസ് കിട്ടിയത്.
ആദ്യ ലീഡ് വേഷം ‘കളി’യിൽ
നജീം കോയ സംവിധാനം ചെയ്ത ‘കളി’യിലാണ് ആദ്യമായി ലീഡ് വേഷം ചെയ്തത്. ഞാൻ, ഇൻഡ്യൻ, ഷാലു റഹീം, അനിൽ കെ.റെജി, വിദ്യ വിജയ് എന്നിവർ ലീഡ് വേഷങ്ങളിൽ. അതിലാണ് ആദ്യമായി നായികയെ കിട്ടിയത്. പിന്നീടു ശ്രീനിച്ചേട്ടനും ലെനച്ചേച്ചിയും മുഖ്യവേഷങ്ങളിലെത്തിയ ‘പവിയേട്ടന്റെ മധുരച്ചൂരൽ’ എന്ന പടത്തിൽ പ്രാധാന്യമുള്ള ഒരു വേഷം. ജിത്തു ജോസഫ് സാറിന്റെ ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’യിൽ കാളിദാസിന്റെ കൂട്ടുകാരിൽ ഒരാളായി വേഷമിട്ടു. പത്രോ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്.
ഒരൊന്നൊന്നര പ്രണയകഥയിൽ
‘കളി’റിലീസായതിനുശേഷം നിർമാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ സേതു മണ്ണാർക്കാടാണ് എനിക്ക് ‘ഒരൊന്നൊന്നര പ്രണയകഥ’യിലേക്കു വഴിതുറന്നത്. സംവിധായകൻ ഷിബു ബാലൻ ചേട്ടന്റെയടുത്തു ചെന്ന് കഥ കേട്ടു. ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന ചിത്രത്തിനുശേഷം ഷിബു ബാലൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്നു അദ്ദേഹം.
സിനിമയുടെ ടൈറ്റിലിൽ തന്നെയുണ്ട് എല്ലാം. പേരു സൂചിപ്പിക്കുന്നതുപോലെ പ്രണയകഥ തന്നെയാണിത്. രമണനും ആമിനയും തമ്മിലുള്ള പ്രണയവും അതിൽ മതത്തിന്റെ ഇടപെടലുകളും പ്രണയത്തിനുവേണ്ടിയുള്ള അവരുടെ പോരാട്ടവുമൊക്കെയാണു പ്രമേയം. കഥപറയുന്നതിനു ഫാന്റസിയുടെ പശ്ചാത്തലവും ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എം.എം.ഹനീഫ, നിധിൻ ഉദയൻ എന്നിവർ നിർമിച്ച ഒരൊന്നൊന്നര പ്രണയകഥ ബിഗ് ബജറ്റ് ചിത്രമാണ്.
രമണനും ആമിനയും
പാട്ടുകാരനാണു രമണൻ. സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ പാട്ടുപരിപാടികളും ട്രൂപ്പുമായി കൂടുന്ന ചെറുപ്പക്കാരൻ. പാട്ടുപാടി നേടുന്ന വരുമാനത്തിലാണു ജീവിതം. നാട്ടുകാർക്കും ഇവരെ വലിയ കാര്യമാണ്. ആമിനയും നന്നായി പാടും. ഇടയ്ക്കിടെ ഇവരുടെ ട്രൂപ്പിൽ വന്നു പാടാറുണ്ട്. അങ്ങനെയാണ് അവർ തമ്മിൽ പ്രണയത്തിലാകുന്നത്.
എല്ലാത്തരം പ്രേക്ഷകർക്കും ഉൾക്കൊള്ളാനാകുന്ന കഥാപാത്രമാണ് രമണൻ. ഈ സിനിമ കുടുംബങ്ങൾക്കും ഇഷ്ടമാകുമെന്നു പ്രതീക്ഷിക്കുന്നു. കുടുംബപ്രേക്ഷകരിലേക്കും എത്തിപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ന്യൂജനറേഷനിൽ മാത്രമായി തങ്ങിനിൽക്കുന്നുണ്ടോ എന്നുള്ള വലിയ ടെൻഷനിലാണു ഞാൻ. എല്ലാത്തരം പ്രേക്ഷകരും അംഗീകരിക്കണം എന്നാണ് ആഗ്രഹം.
ആമിനയായി സായ ഡേവിഡ്
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ൽ പ്രണവിന്റെ നായികയായി വന്ന സായ ഡേവിഡാണ് ഇതിൽ ആമിനയായി വേഷമിടുന്നത്. വാസ്തവത്തിൽ സായയുടെ ആദ്യ സിനിമ ഇതാണ്. ഈ സിനിമ ചെയ്തതിനു ശേഷമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം. ഷൂട്ടിംഗ് തുടങ്ങുന്നതിനു മൂന്നു ദിവസം മുന്‍പാണ് സായ ഫിക്സ് ആയത്. ബംഗളൂരുവിലാണു സായയുടെ താമസം.
സെറ്റിൽ വരുന്പോൾ സായയ്ക്കു മലയാളം അത്ര വശമായിരുന്നില്ല. സ്വാഭാവികമായി സംസാരിക്കുന്നതിന്റെ ഫ്ളോ ഉണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം സ്ക്രിപ്റ്റ് പറഞ്ഞുനോക്കി പഠിച്ചെടുക്കുകയായിരുന്നു. സായയുമായി വർക്ക് ചെയ്യാൻ നല്ല കംഫർട്ട് ആയിരുന്നു. വിനയ് ഫോർട്ട് കാരക്ടർ റോളിൽ വരുന്നു. അലൻസിയർ ചേട്ടൻ, സുധീർ കരമന, ഇൻഡ്യൻ, സുരഭിലക്ഷ്മി, വിനോദ് കോവൂർ തുടങ്ങിയവരാണു മറ്റുവേഷങ്ങളിൽ.
ജീവനുള്ള പാട്ടുകൾ...
ഒരൊന്നൊന്നര പ്രണയകഥയിൽ മൂന്നു പാട്ടുകളുണ്ട്. എല്ലാം ജീവനുള്ള പാട്ടുകൾ. ബി.കെ.ഹരിനാരായണൻ എഴുതി ആനന്ദ് മധുസൂദനൻ സംഗീതം നല്കി ഹരിചരണും ചിൻമയിയും പാടിയ ‘ഉടലോട് ഉയിരുപോൽ’ എന്ന ഗാനം ഏറെ ഹിറ്റാണ്. ബി.കെ. ഹരിനാരായണൻ എഴുതി ആനന്ദ് മധുസൂദനൻ സംഗീതം നല്കിയ ‘മലബാറിപ്പെണ്ണേ...’ എന്ന പാട്ടു പാടിയത് വിനീത് ശ്രീനിവാസൻ. അജീഷ് ദാസൻ എഴുതി ലീല എൽ. ഗിരീഷ് കുട്ടൻ സംഗീതം നല്കി കാർത്തിക് പാടിയ ‘അത്തിപ്പൂവിൻ അഴകൊപ്പുന്നോളേ...’ എന്ന പ്രണയ ഗാനവും ഏറെ ഹിറ്റാണ്.
സീനിയേഴ്സിനൊപ്പം
എല്ലാ ആക്ടേഴ്സിനൊപ്പവും വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം. ഓരോരുത്തർക്കൊപ്പം വർക്ക് ചെയ്യുന്പോഴും ഓരോ പുതിയ കാര്യം പഠിക്കുകയല്ലേ. ‘ഒരൊന്നൊന്നര പ്രണയകഥ’യിൽ മേക്കപ്പ്മാൻ പാണ്ഡ്യണ്ണൻ ഉൾപ്പടെയുള്ള സീനിയേഴ്സുമായി വർക്ക് ചെയ്യാനായതു ഭാഗ്യം. നയൻതാര ഉൾപ്പെടെയുള്ളവരെ ആദ്യമായി മേക്കപ്പ് ചെയ്തത് അദ്ദേഹമാണ്. റോണക്സ് ചേട്ടനാണ് എന്നെ ആദ്യമായി മേക്കപ്പ് ചെയ്തത്. അത് ഒരിക്കലും മറക്കാനാവില്ല.
‘വൈറസ് ’ഞെട്ടിക്കും
ആഷിക് അബുവിന്റെ ‘വൈറസി’ൽ ഒരു ചെറിയ കാരക്ടർ ചെയ്തിട്ടുണ്ട്. ആദ്യചിത്രം കൂടി ആയതിനാൽ ഞാൻ ഏറ്റവുമധികം എൻജോയ് ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു ഇടുക്കി ഗോൾഡ്. അഞ്ചു വർഷത്തിനുശേഷം അദ്ദേഹം എന്നെ തിരിച്ചു വിളിച്ചപ്പോൾ ഉള്ളിന്റെയുള്ളിൽ വലിയ സന്തോഷം തോന്നി.
ഇത്രയും നാൾ ചെയ്ത വേഷങ്ങളിൽ ഏറ്റവും ഡെപ്തുള്ള വേഷമാണ് വൈറസിലേത്. കുറച്ചേയുള്ളൂ എങ്കിലും അതിന് അതിന്റേതായ പ്രാധാന്യമുണ്ട് സിനിമയിൽ. തന്റെ സിനിമകളിലെ എല്ലാ അഭിനേതാക്കൾക്കും അവരവരുടേതായ ഡെപ്തും ഫ്രീഡവും സ്പേസുമുള്ള കഥാപാത്രങ്ങൾ കൊടുത്തിട്ടുള്ള ഡയറക്ടറാണ് ആഷിക് അബു.
നിപ്പയുമായി ബന്ധപ്പെട്ടു ജനങ്ങൾ അറിയാത്ത കുറേ കാര്യങ്ങൾ ‘വൈറസ് ’പറയുന്നുണ്ട്. ട്രെയിലറിന്റെ അവസാനഭാഗത്ത് സൗബിന്റെ കഥാപാത്രം പനിപിടിച്ച് ആശുപത്രിയിലേക്കു പോകാൻ ലിഫ്റ്റ് ചോദിക്കുന്പോൾ ഓട്ടോക്കാരൻ അയാളെ അതിൽ കൊണ്ടുപോകാൻ തയാറാകുന്നില്ല. അതൊരു ചില്ലറക്കാര്യമല്ല. മലയാളി ഞെട്ടുന്ന അത്തരം പല കാര്യങ്ങളും ‘വൈറസ്’ സംസാരിക്കുന്നുണ്ട്. ധാരാളം ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗമാകുന്നു. മുന്‍പ് മലയാളത്തിൽ ‘ട്വന്റി 20’ എന്ന വലിയൊരു ചിത്രം വന്നിരുന്നു. വൈറസിനെ വേണമെങ്കിൽ ഫിഫ്റ്റി ഫിഫ്റ്റി എന്നു പറയാം! അത്രത്തോളം ആർട്ടിസ്റ്റുകളുണ്ട് ഇതിൽ.
കെ.കെ.രാജീവ് ചിത്രം
ഫ്രൈഡേ ഫിലിംസിനു വേണ്ടി ജോണ്‍ മന്ത്രിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കാരക്ടർ വേഷം ചെയ്തിട്ടുണ്ട്. ഹോളിഡേ മൂവീസിനു വേണ്ടി ബോബി സഞ്ജയ് എഴുതി കെ.കെ.രാജീവ് സംവിധാനം ചെയ്ത ചിത്രത്തിൽ ലീഡ് വേഷം. ആശാ ശരത്ത്, ജ്യോതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
നെബിഷും വരുന്നുണ്ടേ!
അനിയൻ നെബിഷ് ബെൻസൺ ബംഗളൂരുവിൽ ഇംഗ്ലീഷ് ജേണലിസവും സൈക്കോളജിയും ചെയ്യുന്നു. ഞങ്ങളെ ഒരുമിച്ചു ധാരാളം സിനിമകളിൽ വിളിച്ചിട്ടുണ്ട്. ശ്യാം പുഷ്കരനാണു ഞങ്ങളെ നേരിട്ടു കണ്ടിട്ടുള്ളത്. അങ്ങനെയാണ് ഇയോബിന്റെ പുസ്തകത്തിലേക്കു വിളിച്ചത്. അതിനുശേഷം അതൊരു ട്രെൻഡായി വന്നു. രക്ഷാധികാരി ബൈജു, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിൽ നെബിഷ് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സൗബിക്കയുടെയും സുരാജേട്ടന്റെയും കൂടെ നെബിഷ് ചെയ്യുന്ന ഒരു പടത്തിന്റെ ചർച്ചകൾ നടന്നുവരുന്നു.
വീട്ടുകാര്യങ്ങൾ
സ്വദേശം നിലന്പൂർ. അച്ഛൻ ചാണ്ടി ബെൻസണ്‍ ഖത്തറിൽ. അമ്മ ഷേർലി ബെൻസണ്‍ വീട്ടമ്മ. സിനിമയിൽ വർക്ക് ചെയ്യാൻ ആഗ്രഹമുള്ളതിനാൽ ഞാൻ ആറു വർഷമായി എറണാകുളത്താണു താമസം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
Latest News
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
Latest News
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top